ആറ് കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ
text_fieldsകുമളി: തേനി ജില്ലയിലെ കമ്പത്ത് ആറ് കിലോ കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഒളിപ്പിച്ചുവെച്ച് കഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പം ശുലത്തേവർ തെരുവിൽ രത്തിനമണി (53), ഭാര്യ ചിത്ര (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ആറു കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കമ്പം എസ്.ഐ കോണ്ടണ്ട രാമന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ മാവിൻതോപ്പിൽ പരിശോധന നടന്നത്. പൊലീസ് എത്തുന്നതറിഞ്ഞ് കമ്പം സ്വദേശി സുരേഷ്, ഭാര്യ ശിവനമ്മാൾ എന്നിവർ കടന്നുകളഞ്ഞു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കേരളത്തിൽനിന്ന് എത്തുന്നവർക്ക് വിൽക്കാനാണ് മാവിൻതോപ്പിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് തയാറാക്കി വെച്ചിരുന്നത്. പ്രതികളെ ശനിയാഴ്ച ഉത്തമപാളയം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.