Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകഞ്ചാവ് കടത്താൻ ശ്രമം;...

കഞ്ചാവ് കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

കു​മ​ളി: സം​സ്ഥാ​ന അ​തി​ർ​ത്തി വ​ഴി ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ ത​മി​ഴ്നാ​ട് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തേ​നി, വ​ര​ശ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മാ​യ​ൻ (42), ദി​നേ​ശ് കു​മാ​ർ (30), ത​ങ്ക​പാ​ണ്ടി (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന്​ 2.200 കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഞ്ചാ​വു​മാ​യി ക​മ്പം​മെ​ട്ട് അ​തി​ർ​ത്തി വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് വി​ൽ​ക്കാ​നാ​ണ് മൂ​വ​രും വ​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ട​മ​ന്നു​ർ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ തേ​നി കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsCannabis
News Summary - Attempt to smuggle cannabis-Three arrested
Next Story