കഞ്ചാവ് കടത്ത്; ഡ്രൈവർ അറസ്റ്റിൽ
text_fieldsമണിക് സുമൻ
കുമളി: കോവിഡ് ലോക്ഡൗണിനിടെ തമിഴ്നാട്ടിൽനിന്ന് വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ രണ്ട് കിലോ കഞ്ചാവ് കുമളിയിൽ എക്സൈസ് അധികൃതർ കണ്ടെടുത്തു.
തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കോട്ടയത്തേക്ക് വാഴക്കുല ലോഡുമായി വന്ന പിക്അപ് വാഹനത്തിലാണ് കഞ്ചാവ് കടത്തിയത്.വാഹന ഡ്രൈവർ വണ്ടിപ്പെരിയാർ, മൂങ്കലാർ സ്വദേശി മണിക് സുമനെ (23 ) അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പ് ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു കിലോ വീതമുള്ള പാക്കറ്റുകൾ കോട്ടയത്തെത്തിച്ച് വിൽക്കാനാണ് കൊണ്ടുവന്നത്. മണിക് സുമനെ ചൊവ്വാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.
വാഹനത്തിലുണ്ടായിരുന്ന വാഴക്കുലകൾ ലേലം ചെയ്ത് വിൽക്കും. എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയ്, ഉദ്യോഗസ്ഥരായ രാജ്കുമാർ, രവി, നദീർ കെ. ഷംസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.