സിമൻറ് മോഷണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഉദയകുമാർ, അശോക് കുമാർ, ശൽവകുമാർ
കുമളി: ചെങ്കര റോഡിലെ കലുങ്ക് നിർമാണത്തിനായി റോഡരികിൽ സൂക്ഷിച്ച സിമൻറും കമ്പിയും മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കര, അംബേദ്കർ കോളനിയിൽ ഉദയകുമാർ (35), പുതുക്കാട് എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ അശോക് കുമാർ (25), പുതുക്കാട്, ശ്രീ ഹൗസിൽ ശൽവകുമാർ (18) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് കോടതിയിൽ ഹാജരാക്കും. ഈമാസം 21നാണ് കേസിനാസ്പദമായ സംഭവം. റോഡരികിൽ പടുതയിട്ട് മൂടിവെച്ചിരുന്ന 84 ചാക്ക് സിമൻറ്, അഞ്ചുകെട്ട് കമ്പി എന്നിവയാണ് മൂവർ സംഘം മോഷ്ടിച്ചത്. റോഡ് നിർമാണത്തിനിടെ ഈ ഭാഗത്തെ കലുങ്ക് പുതുക്കി പ്പണിയുന്നതിനായി കരുതിയതാണ്. ഇൻസ്പെക്ടർ ജോബിൻ ആൻറണി, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.