കോവിഡ് ജാഗ്രത തകിടംമറിയുന്നു; അതിർത്തി കടക്കാൻ വൻതിരക്ക്
text_fieldsകുമളി: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിനിെട ഏകദിന പാസിന് പിന്നാലെ 'ഒരുമാസം' പാസും നൽകിയതോടെ കേരളത്തിലേക്ക് കടക്കാൻ അതിർത്തിയിൽ വൻതിരക്ക്. കോവിഡ് ജാഗ്രതയുടെ പേരിൽ കേരളത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് എല്ലാം തകിടംമറിച്ച് അന്തർസംസ്ഥാനത്തുനിന്ന് ആളുകളുടെ വരവ് വർധിച്ചത്.
കോവിഡ് ജാഗ്രതയുടെ ഭാഗമായ മാസ്ക് പോലും ധരിക്കാതെയാണ് പലരും അതിർത്തിയിലെത്തിയത്. തമിഴ്നാട്ടിൽപോയി വരുന്ന മലയാളിക്ക് ഒരാഴ്ച ക്വാറൻറീനും സ്രവ പരിശോധനയും നിർബന്ധമാണ്.
എന്നാൽ, തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തുന്നവർക്ക് ഇതൊന്നും നിർബന്ധമല്ല. ഒരു മാസത്തേക്ക് പാസ് അനുവദിച്ചതോടെ എല്ലാ ദിവസവും ഇടുക്കി ഉൾെപ്പടെ വിവിധ ജില്ലകളിൽ യഥേഷ്ടം കടന്നുവരാനും വൈകീട്ട് മടങ്ങിപ്പോകാനും തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് കഴിയും. രോഗവ്യാപനം രൂക്ഷമായ തേനി, ദിണ്ഡുഗൽ ജില്ലകളിൽനിന്ന് 800ലധികംപേരാണ് ഞായറാഴ്ച മാത്രം അതിർത്തി കടന്നത്. ഇവരിൽ പലരും വൈകീട്ട് മടങ്ങിേപ്പാകുന്നുണ്ടോയെന്ന കാര്യത്തിൽ അധികൃതർക്ക് പോലും വ്യക്തമായ ഉത്തരമില്ല. കോവിഡ് ജാഗ്രതയുടെ ഭാഗമായ ക്വാറൻറീൻ കേരളത്തിലെത്തുന്നവർ പാലിക്കുന്നിെല്ലന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ, നടപടികളൊന്നും ഉണ്ടായില്ല. കേരളത്തിൽനിന്ന് അത്യാവശ്യ കാര്യത്തിനായി തമിഴ്നാട്ടിൽപോയി അന്നുതന്നെ മടങ്ങിവരുന്നവരെ ക്വാറൻറീൻ അടിച്ചേൽപിക്കുകയും സ്രവപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, കോവിഡ് ജാഗ്രതയുടെ മറവിൽ അതിർത്തിയിൽ നടക്കുന്നത് ഇരട്ടത്താപ്പ് സമീപനമാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.