കുട്ടിയെ തല്ലിയതിനെച്ചൊല്ലി തർക്കം; യുവതിയെ കുത്തിക്കൊലപ്പെടുത്തി
text_fieldsകുമളി: കുട്ടിയെ തല്ലിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്ത് വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. താമരക്കണ്ടം പുത്തൻവീട്ടിൽ ഉമാമഹേശ്വരി എന്ന റസിയയാണ് (35) കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കൊപ്പം എട്ടുമാസമായി താമസിച്ചിരുന്ന വാഗമൺ കോട്ടമല മണികണ്ഠ ഭവനിൽ ഈശ്വനെ (38) കുമളി പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും ആദ്യബന്ധം ഉപേക്ഷിച്ചശേഷം വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു.
കെട്ടിട നിർമാണത്തൊഴിലാളികളാണ് ഇരുവരും. ഉമാമഹേശ്വരിയുടെ മകനെ ഈശ്വരൻ മർദിച്ചതിനെതിരെ ചൈൽഡ് ലൈനിൽ പരാതി ലഭിച്ചിരുന്നു. ഇതിെൻറ പേരിലെ വാക്തർക്കത്തിനൊപ്പം ഉമാമഹേശ്വരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും കൊലപാതകത്തിന് കാരണമായി. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.