ഡ്രൈവർമാരുടെ പിഴവ്: പിഴ 3.38 കോടി
text_fieldsതൊടുപുഴ: വാഹനവുമായി റോഡിലിറങ്ങിയവർ ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തിയപ്പോൾ പിഴയായി സർക്കാറിലേക്ക് വന്നുചേർന്നത് കോടികൾ. കഴിഞ്ഞ 10 മാസത്തിനിടെ ഗതാഗത നിയമലംഘനങ്ങൾക്ക് ജില്ലയിലെ മോേട്ടാർ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 3,38,27,277 രൂപയാണ്. കോവിഡ് കാലത്ത് നിരത്തിലിറങ്ങാൻ നിയന്ത്രണങ്ങളുള്ളപ്പോഴും ഇറങ്ങിയവരാകെട്ട ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പതിവ് അനാസ്ഥ തുടർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ശക്തമായ പരിശോധനയിലൂടെ നിയമലംഘനങ്ങൾ വലിയ അളവിൽ കുറക്കാനായിട്ടുണ്ടെന്ന് മോേട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
2020 ആഗസ്റ്റ് മുതൽ ഇൗവർഷം മേയ് വരെ 10 മാസം ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ മോേട്ടാർ വാഹന വകുപ്പ് 14,760 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇവയിൽ 6510 േകസുകളിൽ തീർപ്പ് കൽപിച്ചു. 14,760 കേസുകളിലായാണ് 3.38 കോടിയിലധികം രൂപ പിഴചുമത്തിയത്. ഇതിൽ 1,28,68,411 രൂപ ഉടനടി ഇൗടാക്കി. ബാക്കിതുക ഒാൺലൈനായും വകുപ്പിെൻറ ഒാഫിസുകൾ വഴിയും സ്വീകരിച്ചുവരുന്നു. പിഴ അടക്കാത്തതിനെത്തുടർന്ന് 4812 കേസുകൾ കോടതിയുടെ പരിഗണനക്ക് വിട്ടു.
സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കൽ, സിഗ്നൽ തെറ്റിക്കൽ, അമിത വേഗം, ലൈസൻസ് ഇല്ലാതിരിക്കൽ, അപകടകരമായ ഡ്രൈവിങ്, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഒാടിക്കൽ, നടപ്പാതകളിലെ പാർക്കിങ് തുടങ്ങിയവയാണ് നിയമലംഘനങ്ങളിൽ പ്രധാനം.
നാലുമാസം; 33 അപകട മരണം
ജില്ലയിൽ ഇൗ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ നാലുമാസത്തിനിടെ റോഡപകടങ്ങളിൽ പൊലിഞ്ഞത് 33 ജീവൻ. 393 അപകടങ്ങളാണ് ഇൗ കാലയളവിൽ ജില്ലയിലുണ്ടായത്. ജനുവരി-ഏപ്രിൽ കാലയളവിൽ 2019ൽ 39ഉം 2020ൽ 29ഉം പേരാണ് മരിച്ചത്. റോഡപകടങ്ങൾ യഥാക്രമം 402, 336 എന്നിങ്ങനെയായിരുന്നു. ഇതേ കാലയളവിലെ അപകടം 2019നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 16.4ശതമാനം കുറഞ്ഞെങ്കിലും ഇത്തവണ കുറവ് 2.2 ശതമാനം മാത്രമാണ്. അപകട മരണത്തിൽ 2019നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 25.6 ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കിലും ഇത്തവണ ഇത് 15.4 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.