ഓണക്കാലത്തെ ലഹരിക്കടത്ത്; അതിർത്തിയിൽ കേരള, തമിഴ്നാട് പരിശോധന
text_fieldsകുമളി: ഓണക്കാലത്തോടനുബന്ധിച്ച് ലഹരിക്കടത്ത് തടയുന്നതിനുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി അതിർത്തി മേഖലയായ കുമളിയിൽ കേരള തമിഴ്നാട് അധികൃതർ സംയുക്തമായി, വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ് എക്സൈസ് അധികരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന വന പ്രദേശങ്ങൾ, വനപാതകൾ, ജനവാസ മേഖലകൾ എന്നിവയിലൂടെ മയക്കുമരുന്ന്, മദ്യം, എന്നിവ കടത്തുന്നതും ചാരായ നിർമാണം നടക്കുന്നതിനുള്ള സാധ്യതകളും കൂടുതലായതിനാലാണ് മിന്നൽ പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി കുമളിയിൽ കാടിനോട് ചേർന്നുള്ള റോസാപ്പൂക്കണ്ടം, വട്ടകണ്ടം, ഫോർബേ ഡാം എന്നിവിടങ്ങളിൽ പട്രോളിങ് നടത്തുകയും കുമളി എക്സൈസ് ചെക്ക്പോസ്റ്റിൽ നൂറോളം വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. പരിശോധനക്ക് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ സുരേഷ് വർഗീസ്, പീരുമെട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ, പ്രിവന്റിവ് ഓഫിസർമാരായ സതീഷ്കുമാർ ഡി, ഷിബു ആന്റണി, സൈജുമോൻ ജേക്കബ് സിവിൽ എക്സൈസ് ഓഫിസർമാരായ ഷിയാദ് എ, അജേഷ്കുമാർ കെ.എൻ, ടിൽസ് ജോസഫ്, വിഷ്ണു, ജയിംസ്, തമിഴ്നാട് പ്രോഹിബിഷൻ വിങ് സർക്കിൾ ഇൻസ്പെക്ടർ സൂര്യ തിലകറാണി, സബ് ഇൻസ്പെക്ടർ മയിൽസാമി, ഫോറസ്റ്റ് ഓഫിസർമാരായ രുദ്രമൂർത്തി, പ്രേഭു, ജോർജ്കുട്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.