തേക്കടി തടാകത്തിൽ മത്സ്യം കുറവ്: ആദിവാസി കുടുംബങ്ങൾ പ്രതിസന്ധിയിൽ
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിന് നടുവിലെ തേക്കടി തടാകത്തിൽ മത്സ്യബന്ധനം നടത്തുന്ന ആദിവാസി കുടുംബങ്ങൾ പ്രതിസന്ധിയിൽ. തടാകത്തിൽനിന്ന് ആവശ്യത്തിന് മീൻ ലഭിക്കാത്തതാണ് നൂറിലധികം ആദിവാസി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. തേക്കടി തടാകത്തിൽ മത്സ്യബന്ധനത്തിന് ആദിവാസികൾക്ക് മാത്രമാണ് അനുമതിയുള്ളത്.
കാടിനുള്ളിലൂടെ കിലോമീറ്ററുകൾ നടന്ന് ഉൾക്കാട്ടിന് നടുവിലെ തടാകത്തിൽനിന്നാണ് മത്സ്യബന്ധനം. കുടുംബസമേതമാണ് മിക്ക ആദിവാസികളും കാടിനു നടുവിലെത്തി താമസിച്ച് മത്സ്യബന്ധനം നടത്തുന്നത്.
ഇങ്ങനെ ലഭിക്കുന്ന മീൻ ആദിവാസി ഇ.ഡി.സി കമ്മിറ്റിയുടെ നേതൃത്വത്തിലെ കേന്ദ്രത്തിലെത്തിച്ചാണ് വിൽപന നടത്തുന്നത്.
തേക്കടി തടാകത്തിലെ ഗോൾഡ് ഫിഷ്, തിലോപ്പിയ, കുയിൽ, കൂരൽ തുടങ്ങിയ മത്സ്യങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡാണുള്ളത്.
തടാകത്തിൽനിന്ന് മാസങ്ങളായി വളരെക്കുറച്ച് മത്സ്യം മാത്രമാണ് ലഭിക്കുന്നത്. പല ദിവസങ്ങളിലും മത്സ്യം ലഭിക്കാത്ത സ്ഥിതിയും ഉണ്ട്. കാലാവസ്ഥയിലെ മാറ്റവും തടാകത്തിൽ മുഷി ഉൾെപ്പടെ മത്സ്യങ്ങൾ വർധിച്ചതുമാണ് തനത് മത്സ്യങ്ങളെ ഇല്ലാതാക്കിയതെന്നാണ് ആദിവാസികൾ പറയുന്നത്. തേക്കടി തടാകത്തിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ മത്സ്യവികസന വകുപ്പ് തടാകത്തിൽ മത്സ്യ-ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇത് ഫലം കണ്ടിെല്ലന്നാണ് ആദിവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.