കുമളിയിൽ മുൻ പഞ്ചായത്തംഗത്തിന് മർദനം; വധശ്രമത്തിന് കേസ്
text_fieldsകുമളി: മുൻ പഞ്ചായത്ത് അംഗത്തിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മർദനമേറ്റ് അവശനിലയിലായ മുൻ പഞ്ചായത്തംഗം അമരാവതി സ്വദേശി സിബിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് സിബി. ബുധനാഴ്ച രാവിലെ അമരാവതിയിലെ പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മടങ്ങിവരും വഴിയാണ് മൂന്നാം മൈൽ സ്വദേശി സാബു മർദിച്ചതെന്ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
സിബിയുടെ മകളുടെ പഠനത്തിന് കോളജ് പ്രവേശനത്തിനായി സാബുവുമായി സാമ്പത്തിക ഇടപാട് നടന്നിരുന്നതായും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് മർദനത്തിനിടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. ഗുരുതരാവസ്ഥയിലായ സിബിയെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.