21 കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
text_fieldsകുമളി: കേരളത്തിലേക്ക് ചരക്കുവാഹനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 21 കിലോ കഞ്ചാവുമായി നാലുപേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
തേനി ഗൂഡല്ലൂരിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കേരളത്തിലേക്ക് പച്ചക്കറിയും മറ്റ് ചരക്കുകളുമായി വരുന്ന പിക്അപ് ലോറിയിൽ കടത്താൻ തയാറെടുക്കുമ്പോഴാണ് എസ്.ഐ ദിനകര പാണ്ഡ്യെൻറ നേതൃത്വത്തിൽ പിടികൂടിയത്.
പിക്അപ് ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി അജിത് (27), സഹോദരൻ അഭിനാഷ് (25), വല്ലരശ് (20), പ്രണീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും പിടിച്ചെടുത്തു. മുമ്പ് പലതവണ പച്ചക്കറി ലോഡിനൊപ്പം കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായി പിടിയിലായവർ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.