കമ്പത്ത് ഗാന്ധി പ്രതിമ തകർത്തു: പ്രതി പിടിയിൽ
text_fieldsകുമളി: തമിഴ്നാട് അതിർത്തി ജില്ലയിലെ കമ്പത്ത് ഗാന്ധി പ്രതിമ തകർത്തത് പ്രതിഷേധത്തിനിടയാക്കി. കുമളി-തേനി റോഡരുകിൽ കമ്പം ടൗണിനു നടുവിലുള്ള ഗാന്ധി പ്രതിമയുടെ വലതുകൈയാണ് അക്രമി തകർത്തത്. സംഭവത്തിൽ കമ്പം, മന്ദയമ്മൻ കോവിൽ തെരുവിൽ താമസക്കാരനായ ഓട്ടോ ഡ്രൈവർ മഹേന്ദ്രനെ (45) അറസ്റ്റു ചെയ്തു. മദ്യലഹരിയിലാണ് പ്രതിമ തകർത്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
പ്രതിമയുടെ വലതു കൈ സമീപത്തെ ഓടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച രാവിലെ പ്രതിമ തകർത്തവിവരം അറിഞ്ഞതോടെ കോൺഗ്രസ്, ഡി.എം.കെ പ്രവർത്തകർ സ്ഥലത്തെത്തി. പൊലീസിൽ പരാതി നൽകിയ തേനി കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരുകേശന്റെ നേതൃത്വത്തിൽ പ്രവർത്തകർ വഴി തടയലും പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധക്കാരുമായി ചർച്ച തുടരുന്നതിനിടെ പ്രതി പിടിയിലായതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് അയവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.