ഹൈറേഞ്ചിൽ ഹർത്താലും മഴയും; പെട്രോൾ പമ്പുകൾ പൊലീസ് തുറപ്പിച്ചു
text_fieldsകുമളി: ജില്ല ഹർത്താലിനൊപ്പം ഹൈറേഞ്ചിൽ മഴയും മൂടൽമഞ്ഞും കൂടി എത്തിയതോടെ നാട് നിശ്ചലമായി. കുമളി, വണ്ടിപ്പെരിയാർ, ചക്കുപള്ളം മേഖലകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു. സമരാനുകൂലികളുടെ നിർദേശപ്രകാരം അടച്ചിട്ട കുമളിയിലെ പെട്രോൾ പമ്പുകൾ 11ഓടെ പൊലീസ് ഇടപ്പെട്ട് തുറപ്പിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. മഴയും കോടമഞ്ഞും കുമളി, തേക്കടി മേഖലകളെ മൂടിയതോടെ തെരുവുകൾ വിജനമായി. മഴയിൽ ടൗണിലെ റോഡിൽ പതിവുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടു. ശബരിമല തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി സ്പെഷൽ സർവിസുകൾ പതിവുപോലെ തുടർന്നു.
തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് തീർഥാടകരുടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോയി. സ്വകാര്യ വാഹനങ്ങളും ഓടി. ടൗണിൽനിന്ന് മാറി ഒറ്റപ്പെട്ട് തുറന്ന ചില ചായക്കടകൾ മാത്രമായിരുന്നു മഴയിലും തണുപ്പിലും തീർഥാടകർക്ക് ഏക ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.