Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightഇടുക്കിയിൽ ഒളിവിൽ...

ഇടുക്കിയിൽ ഒളിവിൽ കഴിഞ്ഞ ഗുണ്ടകൾ പിടിയിൽ

text_fields
bookmark_border
ഇടുക്കിയിൽ ഒളിവിൽ കഴിഞ്ഞ ഗുണ്ടകൾ പിടിയിൽ
cancel

കു​മ​ളി: ആ​ല​പ്പു​ഴ​യി​യി​ൽ​നി​ന്നെ​ത്തി ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഗു​ണ്ട​സം​ഘം അ​റ​സ്​​റ്റി​ൽ. സം​സ്ഥാ​ന​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഗു​ണ്ട​സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് അ​ഞ്ചം​ഗ സം​ഘ​ത്തെ വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ല​ത്തി​നു സ​മീ​പ​ത്ത്​ വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സു​നി​ൽ​കു​മാ​റും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പാ​തി​ര​പ്പ​ള്ളി ബി​നു (24), ചേ​ർ​ത്ത​ല സ്വ​ദേ​ശി ഷാ​നു (23), അ​ന​ന്ത​കൃ​ഷ്ണ​ൻ, ഷി​നു, അ​മ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽ യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും നി​ര​വ​ധി ക​ഞ്ചാ​വ്, ഗു​ണ്ട ആ​ക്ര​മ​ണ​കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വ​ണ്ടി​പ്പെ​രി​യാ​ർ ത​ങ്ക​മ​ല എ​സ്​​​റ്റേ​റ്റി​ലെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ ഇ​വി​ടെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ പി​ന്നീ​ട് ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ പെ​ലീ​സ് സം​ഘ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goon
News Summary - Idukki goons nabbed
Next Story