ഇടുക്കി വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴു വരെ
text_fieldsഅടിമാലി: വനം വന്യജീവി വകുപ്പ് ഇടുക്കി വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴുവരെ സംഘടിപ്പിക്കും. വന്യ ജീവികളെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ മനുഷ്യരാശിക്കും അതിജീവനത്തിനും സാധ്യമാകൂ എന്ന സന്ദേശവുമായാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഒത്തുചേരലും ആഘോഷവും ഒഴിവാക്കി കുട്ടികള്‍ക്ക് ആവേശകരമായ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. തങ്ങളുടെ ചുറ്റുപാടില്‍ നിന്ന് മൊബൈല്‍ ഫോണില്‍ എടുത്ത വന്യജീവജാലങ്ങളുടെ ഫോേട്ടാ മത്സരത്തിന് അയക്കാം. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി, കോളജ് വിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. ഓരാള്‍ക്ക് ഒരു ചിത്രമേ അയക്കാന്‍ പാടുള്ളൂ.
എഡിറ്റ് ചെയ്തതോ, ഫോര്‍വേര്‍ഡ് ചെയ്തതോ മറ്റേതെങ്കിലും തരത്തില്‍ രൂപമാറ്റം വരുത്തിയതോ ആയ ചിത്രങ്ങള്‍ അയക്കാന്‍ പാടില്ല. സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് മുമ്പായി മത്സരങ്ങളിലേക്ക് അയച്ച ചിത്രം എടുത്ത മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്ന മുറക്ക് ചിത്രത്തിെൻറ ആധികാരിക പരിശോധിക്കുന്നതിന് ഹാജരാക്കണം. ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി കോളജ് എന്നീതലങ്ങളില്‍ 5000, 3000, 2000 രൂപ എന്നീ ക്രമത്തില്‍ സമ്മാനം നല്‍കും.
ഓരോ എന്‍ട്രിയോടൊപ്പം വിദ്യാർഥിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്ഥാപനത്തിെൻറ പേര്, ക്ലാസ് എന്നിവ കൂടാതെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡിെൻറ പകര്‍പ്പും ഉള്ളടക്കം ചെയ്യണം. എന്‍ട്രികള്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ wwcidk2020@gmail.com എന്ന മെയിലില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഇടുക്കി വന്യജീവി സങ്കേതം, വെള്ളാപ്പാറ ഫോണ്‍: 8547603173.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.