Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightരാജേഷിനും...

രാജേഷിനും കുടുംബത്തിനും ജനമൈത്രി പൊലീസ് സ്നേഹവീട് കൈമാറി

text_fields
bookmark_border
രാജേഷിനും കുടുംബത്തിനും ജനമൈത്രി പൊലീസ് സ്നേഹവീട് കൈമാറി
cancel
camera_alt

കുമളി ഓടമേട്ടിൽ നിർധന കുടുംബത്തിനായി പൊലീസ് നിർമിച്ച് വീട് കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ കൈമാറുന്നു

കുമളി: കാട്ടുകമ്പുകളും പ്ലാസ്​റ്റിക് പടുതയും ചേർത്തുണ്ടാക്കിയ ഷെഡിനുപകരം കുമളി ജനമൈത്രി പൊലീസ് നിർമിച്ചുനൽകിയ വീട്ടിൽ രാജേഷിനും കുടുംബത്തിനും അന്തിയുറങ്ങാം. കുമളി ഓടമേട് പളിയക്കുടി രാജേഷിനും കുടുംബത്തിനുംവേണ്ടി കുമളി പൊലീസ് നിർമിച്ച സ്നേഹവീട് കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ കൈമാറി.

ചോർന്നൊലിക്കുന്ന കൂരയുടെ പ്ലാസ്​റ്റിക് പടുത മാറ്റിവാങ്ങാൻ സഹായം തേടിയാണ് കഴിഞ്ഞ സെപ്​റ്റംബറിൽ രാജേഷും ഭാര്യ നിർമലും പൊലീസ് സ്​റ്റേഷനിലെത്തിയത്.

ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ സി.ഐ ജോബിൻ ആൻറണി എസ്.ഐമാരായ പ്രശാന്ത് വി.നായർ, സന്തോഷ് കുമാർ, ആർ. ബിനോ എന്നിവർ മുൻകൈയെടുത്താണ് 600 ചതുരശ്ര അടി വിസ്തൃതിയിൽ വീട് നിർമിച്ചത്. ഒന്നരമാസം കൊണ്ട് നിർമാണം പൂർത്തീകരിച്ച വീട് ഞായറാഴ്​ച രാജേഷിനും കുടുംബത്തിനും കൈമാറിയപ്പോൾ കാക്കിക്കുള്ളിലെ കാരുണ്യത്തിൽ നാടിനും അഭിമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumilypolicehome donation
News Summary - Janamaithri police handed over Snehaveedu to Rajesh and his family
Next Story