മദ്യവിൽപനശാല പുതിയ കെട്ടിടത്തിലേക്ക് മാറ്റി; മിനിറ്റുകൾക്കുള്ളിൽ പൂട്ടിച്ചു
text_fieldsകുമളി: സർക്കാർ മദ്യവിൽപനശാല ചെളിമടയിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ പൂട്ടിച്ചു. അട്ടപ്പള്ളത്ത് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന മദ്യവിൽപനശാല ശനിയാഴ്ച രാവിലെയാണ് ദേശീയ പാതയോരത്തെ ചെളിമടയിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് മദ്യവിൽപന ആരംഭിച്ച് മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഒരു വിഭാഗം ആളുകൾ സംഘടിച്ചെത്തി അടപ്പിക്കുകയായിരുന്നു. പീരുമേട് എം.എൽ.എ യുടെ വഴിവിട്ട നീക്കമാണ് കട മാറ്റത്തിന് പിന്നിലെന്ന് അട്ടപ്പള്ളത്തെ കെട്ടിട ഉടമ സിംസൺ പറയുന്നു. മുൻകൂട്ടി അറിയിക്കാതെയാണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്.
കരാർ പ്രകാരം അട്ടപ്പള്ളത്തെ കെട്ടിടത്തിൽനിന്ന് മാറ്റേണ്ട സമയമായിട്ടില്ല. രണ്ടര വർഷം കൂടി ഇവിടെ പ്രവർത്തിക്കാൻ കരാർ ഉണ്ടന്നാണ് കെട്ടിട ഉടമ പറയുന്നത്. രണ്ട് വർഷം മുമ്പ് മുതൽ മദ്യശാല ടൗണിന് സമീപത്തേക്ക് മാറ്റാൻ ആലോചിച്ച് വരികയായിരുന്നുവെന്ന് ബിവറേജ് അധികൃതരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.