തേക്കടിയിൽ വനംവകുപ്പ് ജീവനക്കാർ നടത്തുന്നത് വൻ ക്രമക്കേട്; നേടുന്നത് ലക്ഷങ്ങൾ
text_fieldsകുമളി: തേക്കടിയിലെ വിനോദസഞ്ചാര പരിപാടികളുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. ഇക്കാര്യം നേരത്തേ ‘മാധ്യമം’റിപ്പോർട്ട് ചെയ്തിരുന്നു. തേക്കടി ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിലെ വാച്ചർമാരിൽ ചിലർ മാസംതോറും 40,000 രൂപ വരെ അനധികൃത വരുമാനം ഉണ്ടാക്കുന്നതായാണ് പരിശോധനയിൽ വെളിപ്പെട്ടത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വാങ്ങുന്ന തുക സർക്കാറിന് നൽകാതെ തിരിമറി നടത്തുകയാണ് ചെയ്യുന്നത്. കോട്ടയം വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതുസംബന്ധിച്ച് രണ്ട് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വിജിലൻസ് വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
‘ഓപറേഷൻ ജംഗിൾ സഫാരി’ എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ വനംവകുപ്പിന്റെ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പരിശോധന നടന്നിരുന്നു. ആനവാച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് പിരിച്ചെടുത്ത തുകയിൽ 19,500 രൂപയുടെ കുറവാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്നവർ വ്യാപകമായി ഗൂഗ്ൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.