മുല്ലപ്പെരിയാർ: മാറ്റമില്ലാതെ ജലനിരപ്പ്; ഞായറാഴ്ച രാത്രി തുറന്നത് ഒമ്പത് ഷട്ടറുകൾ
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ചയും മാറ്റമില്ലാതെ തുടർന്നു. 141.95 അടിയാണ് ജലനിരപ്പെന്ന് തമിഴ്നാട് അധികൃതർ കേരളത്തിന് നൽകുന്ന കണക്ക്. അണക്കെട്ടിലെ ജലനിരപ്പ് 142ൽനിന്ന് 141.95 അടിയായി നേരിയ കുറവ് വന്നതോടെ മുമ്പ് തുറന്നിരുന്ന ഷട്ടറുകളിൽ ഒന്നൊഴികെ മറ്റുള്ളതെല്ലാം ഞായറാഴ്ച രാവിലെ അടച്ചിരുന്നു. എന്നാൽ, വൈകീട്ട് അേഞ്ചാടെ പതിവുപോലെ ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 540 ഘന അടി ജലം തുറന്നുവിട്ടു.
കേരള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിയ തമിഴ്നാട് ദിവസങ്ങളായി പകൽ ഷട്ടർ അടച്ച് ജലനിരപ്പ് ഉയർത്തിയശേഷം രാത്രി തുറന്നുവിടുന്നത് തുടരുകയാണ്. വൈകീട്ട് ഏഴോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നെന്ന മുന്നറിയിപ്പ് നൽകിയശേഷം ഒമ്പത് ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്ക് സെക്കൻഡിൽ 7341 ഘന അടി ജലം ഒഴുക്കുകയാണ് ഞായറാഴ്ച ചെയ്തത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്ക് വൈകീട്ട് സെക്കൻഡിൽ 9208 ഘന അടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.