ബാലികയുടെ ദുരൂഹ മരണം: പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം
text_fieldsകുമളി: രാജസ്ഥാൻ സ്വദേശികളുടെ 14കാരിയായ മകൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്യുന്നതിനുമുേമ്പ കുടുംബം മുഴുവനായി രാജസ്ഥാനിലേക്ക് പോകാൻ പൊലീസ് അനുവദിച്ചത് ഇപ്പോഴത്തെ അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ നവംബർ എട്ടിനാണ് ബാലികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി പീഡനത്തിനിരയായിരുന്നെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പീഡനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. എന്നാൽ, അന്വേഷണം കൃത്യമായി നടത്താൻ തയാറായില്ല. പെൺകുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടും കൃത്യമായ തെളിവെടുപ്പും മാതാവിെൻറ ഉൾെപ്പടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച വരുത്തിയ െപാലീസ്, കുടുംബത്തെ രാജസ്ഥാനിലേക്ക് പോകാനും അനുവദിക്കുകയായിരുന്നു.
കേസന്വേഷണത്തിൽ ലോക്കൽ െപാലീസ് വരുത്തിയ വീഴ്ച ശ്രദ്ധയിൽപെട്ട ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയും കുമളിയിലെ പ്രിൻസിപ്പൽ എസ്.ഐ ഉൾെപ്പടെ മൂന്ന് എസ്.ഐമാരെ സസ്പെൻഡും ചെയ്തിരുന്നു.
പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ആദ്യഘട്ടത്തിൽ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇത് ഒളിപ്പിക്കുകയും ഇതിലെ വിവരങ്ങൾ നശിപ്പിക്കുകയും ചെയ്തതായാണ് ആക്ഷേപം.
കാണാതായ മൊബൈൽ ഫോൺ മാസങ്ങൾക്കുശേഷം സ്റ്റേഷനിലെ മേശയിൽ കണ്ടെത്തിയതോടെ കേസൊതുക്കാൻ ശ്രമം നടന്നെന്ന് വ്യക്തമായി. അമ്മയുമായി പിണങ്ങി പെൺകുട്ടി മുറിയിൽ കയറി കതകടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. എന്നാൽ, അമ്മയുമായി വഴക്കുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ശ്രമിച്ചില്ല. പോക്സോ കുറ്റം ചുമത്തിയെങ്കിലും കാരണക്കാരനായ പ്രതിയെ ആറ് മാസത്തിനുശേഷവും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതൽ പ്രതിയെ സംരക്ഷിക്കാൻ നീക്കം നടന്നതിനൊപ്പം കുടുംബത്തിന് നാണക്കേട് ഒഴിവാക്കാൻ വിലപേശൽ നടത്തിയതായാണ് െപാലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ.
പുതിയ സംഘം എത്തി ചിലരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ടുനീങ്ങിയില്ല. ഇതിനിടെ, നിലവിലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിക്ക് സ്ഥലംമാറ്റം ആയതോടെ പുതിയ ഉദ്യോഗസ്ഥനെത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് കാത്തിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.