പൊതുവേദി കോവിഡ് കൊണ്ടുപോയി; മാന്യമഹാജനങ്ങളേയെന്ന 'നിലവിളി' പടിക്കുപുറത്ത്
text_fieldsകുമളി: മഴയത്തും വെയിലത്തും ഓടിക്കയറിനിന്ന് ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം വെല്ലുവിളിച്ചിരുന്ന കുമളി പഞ്ചായത്ത് പൊതുവേദി കോവിഡ് സെൻറർ കൈയടക്കിയതോടെ രാഷ്ട്രീയക്കാർ പെരുവഴിയിലായി. മാന്യമഹാജനങ്ങളേയെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിത്യാസമില്ലാതെ മുഴങ്ങിയിരുന്ന പൊതുവേദിയിൽ ഇപ്പോൾ നടക്കുന്നത് കോവിഡ് കണക്കെടുപ്പ് മാത്രം.
കോവിഡ് ജാഗ്രത കേന്ദ്രം പ്രവർത്തനം തുടങ്ങാൻ പഞ്ചായത്ത് അധികൃതർ പൊതുവേദിയും പരിസരവും പന്തലിട്ട് ഭംഗിയാക്കിയപ്പോൾ പലരും അത് ആഘോഷമാക്കിയിരുന്നു. പന്തലിെൻറ കാൽനാട്ട് മുതൽ കേറിത്താമസം വരെ ഇടതു-വലതു നേതാക്കളും അണികളും മത്സരിച്ച് ആഘോഷിച്ചു. മാസങ്ങൾ പിന്നിട്ടപ്പോഴാണ് ആഘോഷമായിട്ട പന്തൽ അടിയന്തരത്തിനാണെന്ന് പലരും തിരിച്ചറിഞ്ഞത്. പന്തൽ നീക്കുമെന്ന കാത്തിരിപ്പിനൊടുവിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കളംനിറയുമ്പോഴും കോവിഡ് വിടാൻ ഭാവമില്ല.
നാട്ടുകാരിൽ നൂറുപേരെ ഒന്നിച്ചിരുത്തി സൗജന്യമായി ബോധവത്കരിക്കാൻ ആകെ ഉണ്ടായിരുന്ന സൗകര്യമാണ് കോവിഡ് നഷ്ടമാക്കിത്.
മഴയത്തും വെയിലത്തും വഴിയരികിൽ കാണുന്ന നാലാളുകൾക്കിടയിൽ പ്രചാരണ വാഹനം നിർത്തി ബോധവത്കരണം മാത്രമാണ് ഇനി മുന്നിലുള്ള പോംവഴി. മാസ്ക് െവച്ചിരിക്കുന്നതിനാൽ പഴയതുപോലെ ചിരിച്ചുകാട്ടി വോട്ട് വീഴ്ത്തൽ ശ്രമങ്ങൾക്കും കോവിഡ് പാരയായി.
മാസ്ക് കാരണം തിരിച്ചറിയാനാകാതെ എതിർപക്ഷത്തെ അണിയെ 'ബോധവത്കരണം' നടത്തി പുലിവാല് പിടിക്കുമോയെന്ന പേടിയും പല സ്ഥാനാർഥികളുടെയും ചങ്കിടിപ്പ് കൂട്ടുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.