നിരോധിത കീടനാശിനിക്കടത്ത്: 300 കിലോ പിടികൂടി
text_fieldsകുമളി: അതിർത്തിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ സംസ്ഥാനത്ത് നിരോധിക്കപ്പെട്ട 300 കിലോ ഫുറഡാൻ കീടനാശിനിയും രണ്ടര ലിറ്റർ മദ്യവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പത്തുമുറി, മേപ്പാറ സ്വദേശികളായ മുത്തുകുമാർ (32), പ്രകാശ് (32) എന്നിവർക്കെതിരെ കേസെടുത്തു.
പ്രകൃതിയിലും മനുഷ്യരിലും ഏറെ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് സംസ്ഥാനത്ത് മാരകകീടനാശിനിയായ ഫുറഡാൻ നിരോധിച്ചത്.
ജില്ലയിലെ ഏലത്തോട്ടങ്ങളിലാണ് ഫുറഡാൻ വ്യാപകമായി ഉപയോഗിക്കുന്നത്. അതിർത്തിയിൽ ലഹരികടത്ത് തടയാൻ എക്സൈസ് പരിശോധന മാത്രമാണ് നിലവിലുള്ളത്.
പിടിച്ചെടുത്ത കീടനാശികൾ എക്സൈസ് അധികൃതർ കൃഷിവകുപ്പ് അധികൃതർക്കും െപാലീസിനും കൈമാറി. മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ രവി, രാജ്കുമാർ, സജിമോൻ, അനീഷ് എന്നിവർ ചേർന്നാണ് കീടനാശിനിയും മദ്യവും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.