വനംവകുപ്പ് പണം നൽകിയില്ല; കടുവ സങ്കേതത്തിൽ യുവാവിെൻറ ഒറ്റയാൾ സമരം
text_fieldsകുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനംവകുപ്പ് നടപ്പാക്കുന്ന വിവിധ ഇക്കോ ടൂറിസം പരിപാടികളിലേക്ക് വിനോദസഞ്ചാരികളെ എത്തിച്ചുനൽകിയ ഇനത്തിൽ നൽകാനുള്ള പ്രമോഷൻ തുക തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് ട്രാവൽ ഏജൻസി ഉടമയായ യുവാവ് സമരം ആരംഭിച്ചു. കടുവ സങ്കേതത്തിെൻറ പ്രവേശന കവാടത്തിലാണ് കുമളി കിണറ്റിൻകരയിൽ സജിമോൻ സലിം സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു.
കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളിലേക്ക് 2019 ആഗസ്റ്റ് മുതൽ 2020 മാർച്ച് വരെ വിനോദ സഞ്ചാരികളെ എത്തിച്ച വകയിൽ 83,500 രൂപയാണ് ലഭിക്കാനുള്ളത്. സജിമോന് ഒപ്പമുള്ള മറ്റ് ഏജൻസി ഉടമകൾക്കും ഗൈഡുകൾക്കും അവർ നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ 31 വരെയുള്ള തുക നൽകിയിരുന്നു. എന്നാൽ, സജിമോന് മാത്രം നൽകാൻ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
വിവരാവകാശ പ്രവർത്തകൻ കൂടിയായ സജിമോൻ സലീം വനംവകുപ്പിലെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്നതിെൻറ പ്രതികാര നടപടിയായാണ് തുക തടഞ്ഞുവെച്ചതെന്നാണ് ആരോപണം.
സജിമോൻ സലീമിെൻറ നേതൃത്വത്തിലുള്ള ഫ്ലൈറ്റ്സ് ഓഫ് തേക്കടി എന്ന സ്ഥാപനത്തിെൻറ പേരിൽ 8.5 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നു. ഇതിെൻറ 10 ശതമാനം എന്ന കണക്കനുസരിച്ചാണ് 83,500 രൂപ ലഭിക്കാനുള്ളത്. വനംവകുപ്പ് തുക നൽകുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് സജിമോൻ സലീം പറഞ്ഞു. പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.