Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 11:48 AM IST Updated On
date_range 4 May 2021 11:48 AM ISTമുള്ളൻപന്നിയെ കൊന്ന് ഇറച്ചി കടത്തിയവർക്ക് മൂന്ന് വർഷം തടവും പിഴയും
text_fieldsbookmark_border
കുമളി: മുള്ളൻപന്നിയെ വേട്ടയാടി ഇറച്ചി ഓട്ടോയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികൾക്ക് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീരുമേട് മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ബിജു തോമസ്, ബിനോയ് തോമസ്, റോയ് മാത്യു, സിജോ സൈമൺ എന്നിവർക്ക് മൂന്നു വർഷത്തെ തടവും പിഴയും വിധിച്ചത്.
പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ 2012 ലാണ് ഇത് സംബന്ധിച്ച കേസെടുത്തത്. വനപാലകരുടെ രാത്രി കാല വാഹന പരിശോധനക്കിടെയാണ് മുള്ളൻപന്നിയുടെ ഇറച്ചി ഓട്ടോയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന സംഘം പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story