വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം
text_fieldsകുമളി: വണ്ടിപ്പെരിയാർ ചുരക്കുളത്ത് പിഞ്ചു ബാലികയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം അന്വേഷിച്ച് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം.
വണ്ടിപ്പെരിയാർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ, എസ്.ഐ. ജമാലുദ്ദീൻ, ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാ, ഷിജുമോൻ, രഞ്ജിത് പി.നായർ എന്നിവർക്കും അന്വേഷണഘട്ടത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പിമാരായ ലാൽ ജി, സുനിൽകുമാർ എന്നിവർക്കുമാണ് പുരസ്കാരം. വണ്ടിപ്പെരിയാർ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽ 2021 ജൂൺ 30നാണ് ആറ് വയസ്സുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽകുരുങ്ങി മരണപ്പെട്ടതാണെന്ന് ആദ്യം കരുതിയ സംഭവം ഉദ്യോഗസ്ഥരുടെ വിദഗ്ധമായ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ അർജുനെ (22)ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. കേസ് ഇപ്പോൾ കോടതിയിൽ വിചാരണ ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.