ഒട്ടകത്തലമേടിന്റെ മനോഹാരിത ആസ്വദിക്കണോ?; ദുരിതം അനുഭവിക്കണം
text_fieldsകുമളി: തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളിൽ നല്ലൊരു ശതമാനം പേരും സന്ദർശിക്കുന്ന ഒന്നാംമൈൽ ഒട്ടകത്തലമേട്ടിലേക്കുള്ള റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. തണുത്ത കാറ്റും കാഴ്ചകളും ആസ്വദിക്കാനാണ് ഒട്ടകത്തലമേടെന്ന മലമുകളിൽ സഞ്ചാരികൾ എത്തുന്നത്. റോഡ് നശിച്ചിട്ട് വർഷങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കാതായതോടെ ഒട്ടകത്തലമേട് യാത്ര, സഞ്ചാരികൾക്ക് ദുരിതയാത്രയായി മാറി.
ടാറും മെറ്റലും ഇളകി മൺപാതയേക്കാൾ മോശം അവസ്ഥയിലാണ് റോഡ്. മിക്കയിടത്തും കുണ്ടും കുഴികളുമാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതും നിർമാണത്തിലെ അശാസ്ത്രീയതയുമാണ് റോഡിന്റെ ശോച്യാവസ്ഥക്ക് കാരണം. മഴവെള്ളം ഒഴുകിപ്പോകാൻ ഓട ഇല്ലാത്തതാണ് റോഡ് നശിക്കാനിടയാക്കിയത്.
ഓടയുള്ള ഭാഗത്തെ വെള്ളവും റോഡിലൂടെയാണ് ഒഴുകുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഒട്ടകത്തലമേട്. റോഡ് പൂർണമായും തകർന്നതോടെ അത്യാവശ്യ ഘട്ടത്തിൽ പോലും വാഹനങ്ങൾക്ക് എത്താൻ കഴിയാതായി. റോഡിലെ കുഴിയിൽ വീണ് ചെറുവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.