Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKumilychevron_rightകടന്നൽ ആക്രമണത്തിൽ ...

കടന്നൽ ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്ക്​

text_fields
bookmark_border
Wasp attack
cancel
camera_alt

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ്

ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.​ ത​ങ്ക​മ​ല എ​സ്റ്റേ​റ്റി​ലെ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ളും എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​മാ​യ സു​രേ​ന്ദ്ര​ൻ (66), മാ​രി​മു​ത്ത് (29), പ​ര​മ​ൻ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​ങ്ക​മ​ല എ​സ്റ്റേ​റ്റി​ലെ തേ​യി​ല തോ​ട്ട​ത്തി​ൽ കാ​ട് തെ​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ന്ന​ൽ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ തു​ണി​ക​ത്തി​ച്ച് വീ​ശി​യ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ കു​ത്തേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. ഒ​രാ​ഴ്ച​ക്കി​ടെ പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ക​ട​ന്ന​ലി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wasp attack
News Summary - Wasp attack
Next Story