ഭർത്താവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
text_fieldsകുമളി: മദ്യലഹരിയിലായിരുന്ന ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33) കൊല്ലപ്പെട്ട കേസിൽ ഭാര്യ സത്യയെയാണ് (26) തേനി എസ്.പി പ്രവീൺ ഡോങ്റേയുടെ നിർദേശപ്രകാരം പെരിയകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദ സംഭവം. മദ്യലഹരിയിൽ വഴക്കിട്ട രഞ്ജിത് കുമാറിനെ കട്ടിലിൽ തള്ളിവീഴ്ത്തി കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് സത്യ പൊലീസിനോട് സമ്മതിച്ചു. രഞ്ജിത് കുമാറിന് മറ്റുസ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധമാണ് കലഹത്തിന് കാരണം.
സ്വാഭാവികമരണെമന്ന് കരുതിയ സംഭവം രഞ്ജിത് കുമാറിെൻറ പിതാവ് രാജ എസ്.പിക്ക് പരാതി നൽകിയതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. സത്യയെ കോടതി റിമാൻഡ് ചെയ്തു. ഇവർക്ക് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.