Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീ​ണ്ടെ​ടു​ക്കാം ആ...

വീ​ണ്ടെ​ടു​ക്കാം ആ പച്ചപ്പിനെ

text_fields
bookmark_border
വീ​ണ്ടെ​ടു​ക്കാം ആ പച്ചപ്പിനെ
cancel
camera_alt

കാ​ഞ്ഞാ​റി​ലെ പ​ച്ച​ത്തു​രു​ത്ത്​ 

12 പഞ്ചായത്തുകളിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു

തൊടുപുഴ: ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിന്‍പുറങ്ങളില്‍ പുനഃസ്ഥാപിക്കാനും നഗരങ്ങളില്‍ ലഭ്യമായ ഇടങ്ങളിലൊക്കെ എത്ര ചെറുതെങ്കിലും പച്ചപ്പിനെ വീണ്ടുമെത്തിക്കുകയും എന്ന ലക്ഷ്യത്തിൽ ജില്ലയിൽ 12 പഞ്ചായത്തുകളിൽ കൂടി പച്ചത്തുരുത്തൊരുങ്ങുന്നു. മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, അറക്കുളം, കാഞ്ചിയാർ, ഉപ്പുതറ, അടിമാലി, ഉടുമ്പൻചോല, പാമ്പാടുംപാറ, മൂന്നാർ, മാങ്കുളം, ഇരട്ടയാർ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. ചെറുതും വലുതുമായ ഇടങ്ങളൊക്കെ ഹരിതാഭമാക്കുന്നതിലൂടെ കാലാവസ്ഥ മാറ്റത്തെ ചെറുക്കുക, ജൈവവൈവിധ്യ ഉദ്യാനസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.

ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കാവുകളുടെ സംരക്ഷണവും പുനരുജ്ജീവനവും മിയാവാക്കി വനം, മാലിന്യ നിര്‍മാര്‍ജനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. പ്രാദേശികമായ തനത് സസ്യങ്ങളും വൃക്ഷങ്ങളുമാകും പച്ചത്തുരുത്തിലൂടെ പരിപാലിക്കപ്പെടുക. ചിത്രശലഭങ്ങള്‍ക്ക് ആവശ്യമായ ഇടങ്ങള്‍ ചേര്‍ത്ത് ചിത്രശലഭോദ്യാനം സജ്ജമാക്കും. അവിടെ തേന്‍പൂക്കളുള്ള സസ്യങ്ങളും പഴങ്ങളുള്ള മരങ്ങളും മുളങ്കാടുകളും ഒരുക്കും. പൂർണമായും പ്രകൃതി കൃഷിയാകും നടപ്പാക്കുക.

മതിലുകളില്ലാതെ ജൈവ വേലിയുണ്ടാക്കിയാവും പച്ചത്തുരുത്തുകള്‍ സംരക്ഷിക്കുക. ഇതോടൊപ്പം അടിമാലി, കുമളി, പെരുവന്താനം, മറയൂർ, ശാന്തൻപാറ, വണ്ണപ്പുറം, കുടയത്തൂർ, വെള്ളിയാമറ്റം, വാത്തിക്കുടി, കുയിലിമല, വാഴത്തോപ്പ്, മുണ്ടിയെരുമ, മുതുവാൻകുടി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി, മാങ്ങാത്തൊട്ടി, ചോറ്റുപാറ, കഞ്ഞിക്കുഴി, മുട്ടം ഗവ. പോളിടെക്നിക്, മുട്ടം ഐ.എച്ച്.ആർ.ഡി, കൊച്ചുതോവാള, ശാന്തിഗ്രാം, പഴയവിടുതി, പൂമാല, ചിന്നക്കനാൽ, മാങ്കുളം, കരിങ്കുളം, വെട്ടിമറ്റം, മലയിഞ്ചി, അടിമാലി, പെരിങ്ങാശ്ശേരി, ഇരുപതേക്കർ, മണക്കാട്, നെടുങ്കണ്ടം, തൊടുപുഴ ന്യൂമാൻ കോളജ്, കുമളി എന്നിവിടങ്ങളിൽ നിലവിൽ പച്ചത്തുരുത്തുകൾ പരിപാലിച്ചുവരുന്നുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി പദ്ധതിയുടെ ഭാഗമായി ചെറുവനമാതൃക സൃഷ്ടിച്ചെടുത്ത് പ്രകൃതി സംരക്ഷണമാണ് ഹരിതകേരളം ലക്ഷ്യമിടുന്നത്.

മായുന്ന ജൈവ വൈവിധ്യങ്ങൾ

തൊടുപുഴ: ഇടുക്കിയുടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും ഏറെ പ്രാധനാന്യം നിറഞ്ഞതാണ്. ജില്ലയുടെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു മഴ. വിവിധ തരം പേരുകളിൽ അറിയപ്പെടുന്ന മഴ ഇന്ന് പുതു തലമുറക്ക് അന്യം വന്നിരിക്കുകയാണ്. നൂൽമഴ പെയ്തുകൊണ്ടിരിക്കുന്ന നിരവധി പ്രദേശങ്ങൾ ജില്ലയിലുണ്ടായിരുന്നു. നാൽപതാം നമ്പർ മഴയെന്നാണ് ഇതിന് പറയുക. കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ, കുമളി, അടിമാലി മേഖലകളെല്ലാം വർഷം മുഴുവൻ ആ മഴയിൽ തണുത്തുനിൽക്കും. എന്നാൽ അതെല്ലാം ഓർമകൾ മാത്രമായി. ഉറവക്കണ്ണികൾ, താഴ്വരകളിലെ തെളി നീരുറവകൾ, വെള്ളം കാത്തുസൂക്ഷിക്കാൻ പ്രകൃതി ദത്തമായ തണ്ണീർത്തടങ്ങൾ, ആർദ്രത നിറഞ്ഞ അന്തരീക്ഷം, പുൽമേടുകളും ചോലവനങ്ങളും ചതുപ്പുകളും ഇവയെല്ലാം കൊണ്ട് സമ്പന്നമായിരുന്നു ഇടുക്കി. എന്നാൽ കൈയേറ്റവും അനധികൃത നിർമാണവും സഹ്യപർവത മേഖലയിലെ പച്ചപ്പുകളുകൾ ഭൂരിഭാഗവും നാമാവശേഷമായി. സഹ്യപർവത നിര കാത്തുവെച്ചിരുന്ന കാലാവസ്ഥയായിരുന്നു ഇവിടുത്തെ പ്രത്യേകത. കാർഷികമേഖലയെ തിരിച്ച് കൊണ്ടുവരാൻ കഴിയാത്ത വിധം കാലാവസ്ഥ മാറിപ്പോയിട്ടുണ്ട്. കഷാവസ്ഥ വ്യതിയാനം മൂലം ഇടുക്കിയിലെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം പോലും വന്നിരിക്കുകയാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മലയിടിച്ചിലും ജില്ലയിൽ പതിവ് കാഴ്ചകളായി മാറി . പണ്ട് മൂന്നാറിൽ എയർ കണ്ടീഷൻ പോയിട്ട് ഫാൻ ഇടേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നില്ല. ഇന്ന് മൂന്നാറും ജില്ലയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ തന്നെയായി. ജില്ലയുടെ പലയിടങ്ങളിലും താപനില കൂടി വരികയാണ്.

മലങ്കരയിലുണ്ട് ഒരു ഹെർബൽ പാർക്ക്

മുട്ടം: മലങ്കര പാർക്കിൽ എത്തിയാൽ വിനോദത്തിന് കളി ഉപകരണങ്ങൾ മാത്രമല്ല 50 ഓളം ഇനങ്ങളിൽ പെട്ട 600 ഓളം ഔഷധ ചെടികളും ഇവിടെ കാണാം. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഔഷധ ചെടികൾ മുതൽ തണലും സുഗന്ധവും നൽകുന്ന ഇലഞ്ഞി വരെ ഇവിടെ ഉണ്ട്. വേപ്പ്, രക്തചന്ദനം, താന്നി, തുളസി, കൂടങ്ങാതി, അത്തി,ആര്യവേപ്പ്, മാതളം,നീർമാതളം, ഇത്തി, ശങ്ക് പുഷ്പം, ചെമ്പകം, കർപ്പൂരം, കണിക്കൊന്ന, തോമരായം,ആവിൽ, പെരുമരം, കടമ്പ്, ചെമ്പകം, പ്ലാശ്, കുമിഴ്, പാരിജാതം, പുത്രം ജീവ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കരൾ രോഗം, വന്ധ്യത, ഉദരരോഗം,രക്ത ശ്രാവം, ചുമ, ജ്വരം, രോഗപ്രതിരോദ ശേഷി വർധന തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് ഈ ഔഷധസസ്യങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നു .

ഇക്കാര്യങ്ങൾ വിവരിക്കുന്ന സൂചന ബോർഡുകളും ചെടികൾക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ്.

കേന്ദ്ര ആയുഷ് മിഷനും സംസ്ഥാന ആയുർവ്വേദ വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.മലങ്കര ടൂറിസം ഹബ്ബിന് പുറമെ മുട്ടത്തെ പോലീസ് സ്റ്റേഷൻ,ജില്ല ജയിൽ, പോളിടെക്നിക് കോളേജ്, ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലും ഇത്തരത്തിൽ ഔഷധ ഉദ്യാനം ഒരുക്കിയിടുണ്ട്.

ലോക പരിസ്ഥിതി ദിനമായ ഇന്ന് കുട്ടികള്‍ക്കായി മലങ്കര ടൂറിസം ഹബ്ബിലെ ഈ ഹെര്‍ബല്‍ പാര്‍ക്കിലേക്ക് ആയുഷ്ഗ്രാം നേതൃത്വത്തിൽ സന്ദർശനം നടത്തുന്നുണ്ട്.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാവിലെ 10നാണ് യാത്ര സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഹെര്‍ബല്‍ പാര്‍ക്കില്‍ കുട്ടികളുടെ സംഗമവും നടത്തും.

മനംകുളിർപ്പിക്കും ചിന്നാര്‍വനം

മറയൂർ: കേരളത്തിലെ മറ്റ് വന്യജീവി സങ്കേതങ്ങളിൽനിന്ന് വ്യത്യസ്തമായി വര്‍ഷം മുഴുവന്‍ ആകര്‍ഷണീയമാണ് മറയൂരിലെ ചിന്നാര്‍.

കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശവും പശ്ചിമഘട്ട മലനിരകളിലെ കിഴക്കന്‍ ചരിവിലാണ് മഴനിഴലിന്‍റെ മനോഹര ഭൂമികയായ ചിന്നാര്‍. മറ്റ് വനമേഖലയില്‍നിന്ന് വ്യത്യസ്തമായി വരണ്ട ഉഷ്ണമേഖലക്കാടുകള്‍, മുള്ളുകളോടുകൂടിയ കുറ്റിക്കാടുകള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ നദീതട വനങ്ങള്‍, ഇലപൊഴിയും കാടുകള്‍ എന്നിങ്ങനെ വിവിധതരം കാടുകളാല്‍ സമൃദ്ധമാണ് 90 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ ചിന്നാര്‍വനം.

മറ്റ് ഇക്കോടൂറിസം മേഖലയില്‍നിന്ന് വിഭിന്നമായി ഉയരംകുറഞ്ഞ വനമേഖലയായതിനാല്‍ വന്യജീവികളെ ഏളുപ്പത്തില്‍ കാണാൻ സാധിക്കും എന്നതാണ് ചിന്നാര്‍ കാടുകളെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്.

കേരളത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോള്‍ മഴയുടെ നിഴല്‍ എന്നപോലെ നൂല്‍മഴ മാത്രമാണ് ഈ ഭാഗത്ത് അനുഭവപ്പെടാറുള്ളത്. അതിനാല്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഇക്കോടൂറിസം പോയന്‍റയി ചിന്നാര്‍ മാറുകയാണ്. വര്‍ഷം മുഴുവൻ സഞ്ചാരികള്‍ക്ക് കണ്ട് ആസ്വാദിക്കാന്‍ പറ്റിയ ഏറ്റവും സുന്ദരമായ വനമേഖലയാണ് ചിന്നാര്‍ വന്യജീവി സങ്കേതം.

കേരളത്തിന്‍റെ പൈതൃക സ്വത്തായ സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂരില്‍ മൂന്ന് കിലോമീറ്റര്‍ അകലെ കരിമുട്ടി വെള്ളച്ചാട്ടത്തില്‍നിന്ന് ആരംഭിക്കുന്നു. ശബരി-പഴനി തീര്‍ത്ഥാടനപാത 16 കിലോമീറ്ററോളം ദൂരം ചിന്നാര്‍ വന്യജീവി സങ്കേതത്തിന് നടുവിലൂടെയാണ് കടന്നുപോകുന്നത്.

ചിന്നാര്‍ വന്യജീവി സങ്കേതത്തിന്‍റെ അതിര്‍ത്തി പങ്കിടുന്ന വനങ്ങളായ ആനമല കടുവ സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ആനമുടി ഷോല നാഷനല്‍ പാര്‍ക്ക്, മറയൂര്‍ ചന്ദനക്കാടും ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment day
News Summary - Let's get that green back
Next Story