അരങ്ങൊരുങ്ങുന്നു വോട്ടങ്കത്തിന്
text_fieldsതൊടുപുഴ: കോവിഡ് വ്യാപനത്തെത്തുടർന്ന് തദ്ദേശ െതരഞ്ഞെടുപ്പ് വൈകുമെങ്കിലും ഉദ്യോഗസ്ഥർ ഒരുക്കത്തിെൻറ തിരക്കിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ട് യന്ത്രങ്ങളുടെ പരിശോധനക്കായി ഹൈദരബാദിൽനിന്നുള്ള വിദഗ്ധ സംഘം വെള്ളിയാഴ്ച ജില്ലയിലെത്തിയെങ്കിലും കോവിഡ് സാഹചര്യമായതിനാൽ ഇവർ ക്വാറൻറീനിൽ പ്രവേശിച്ചു. ഇതിനുശേഷം പരിശോധന നടക്കും. വോട്ട് യന്ത്രങ്ങളുടെ ഫസ്റ്റ്ലെവൽ ചെക്കിങ്ങാണ് ഇവർ നടത്തുന്നത്. അന്തർ സംസ്ഥാനങ്ങളിൽ നിന്നെത്തിയതിനാലാണ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ പ്രവേശിച്ചത്.
2500ഓളം വോട്ട് യന്ത്രങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഉപയോഗിക്കുന്നത്. വോട്ട് യന്ത്രങ്ങൾ കലക്ടറേറ്റിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ജില്ലയിൽനിന്നുള്ള അഞ്ച് മാസ്റ്റർ ട്രെയിനർമാരുടെ മൂന്നുദിവസത്തെ പരിശീലനം പൂർത്തിയായി. ഇവരുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കുകളിലും അടുത്തമാസം മുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും.
വരണാധികാരി, ഉപവരണാധികാരി, ഇലക്ഷൻ അസി. എന്നിവർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് രണ്ടാംഘട്ടത്തിൽ പരിശീലനം നൽകുന്നത്. സി-ഡിറ്റിെൻറ സഹായത്തോടെ ഓൺലൈൻ പരിശീലനം നടത്തുന്നതിനെക്കുറിച്ചും തെരഞ്ഞെടുപ്പ് കമീഷൻ ആലോചനയിലുണ്ട്. എന്നാൽ, അത് എത്രത്തോളം പ്രായോഗികമാണ് എന്ന കാര്യത്തിൽ അധികൃതർക്ക് സംശയമുണ്ട്.
സാമൂഹിക അകലം പാലിച്ച് ഉദ്യോഗസ്ഥരെ ബാച്ചുകളായി തിരിച്ച് പരിശീലനം നൽകാനാണ് സാധ്യത.
ജില്ലയിലെ പോളിങ് ബൂത്തുകളുടെ അന്തിമ പരിശോധനകളും പട്ടിക തയാറാക്കലും നടന്നുവരുകയാണ്. 1454 ബൂത്തുകളാണ് ജില്ലയിൽ ആകെയുള്ളത്. പ്രളയത്തിൽ തകർന്നതും കാലഹരണപ്പെട്ടതുമായ 118 പോളിങ് ബൂത്തുകളുടെ അറ്റകുറ്റപ്പണികളും നടന്നുകൊണ്ടിരിക്കുകയാണ്.
സംവരണവാർഡ് നറുക്കെടുപ്പ് 28 മുതൽ
തൊടുപുഴ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഈ മാസം 28, 29, 30 ഒക്ടോബര്‍ അഞ്ച് തീയതികളിൽ ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജില്ല പഞ്ചായത്ത് -ഒക്ടോബര്‍ അഞ്ച് വൈകീട്ട് നാലുവരെ. അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഈ മാസം 28 രാവിലെ 10 മുതല്‍ 12 വരെ, ഇടുക്കി -12.10 മുതല്‍ 2.50 വരെ, തൊടുപുഴ -3.10 മുതല്‍ 4.50 വരെ.
ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ ഈമാസം 29 രാവിലെ 10.30 മുതല്‍ 1.10 വരെയും നെടുങ്കണ്ടം ബ്ലോക്കില്‍ 2.30 മുതല്‍ 4.30 വരെയും അഴുത ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ ഈ മാസം 30 രാവിലെ 10.10 മുതല്‍ 11.50 വരെയും നടക്കും. ഇളംദേശം ബ്ലോക്കില്‍ 12.10 മുതല്‍ 2.50 വരെ. കട്ടപ്പന ബ്ലോക്കില്‍ 3.10 മുതല്‍ 4.50 വരെ. മുനിസിപ്പാലിറ്റികളുടെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കൊച്ചി കോര്പറേഷന് ടൗണ്‍ഹാളില്‍ ഈ മാസം 28, 29, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.