ലോക്ഡൗൺ: അതിജാഗ്രതയിൽ എക്സൈസ്; ഒരു മാസത്തിനിടെ പിടികൂടിയത് 10,869 ലിറ്റർ കോട
text_fieldsതൊടുപുഴ: ജില്ലയിൽ ഒരു മാസത്തിനിടെ എക്സൈസ് പിടികൂടി നശിപ്പിച്ചത് 10,869 ലിറ്റർ കോട. ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം ഏർപ്പെടുത്തിയ മേയ് നാലു മുതൽ 28വരെ ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു.
ലോക്ഡൗണിനെ തുടർന്ന് വിദേശമദ്യ വിൽപനശാലകളും കള്ളുഷാപ്പുകളും ഉൾപ്പെടെ അടഞ്ഞുകിടക്കുന്നതിനാൽ അതിജാഗ്രതയിലാണ് എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവുമടക്കം വർധിച്ചിരിക്കുകയാണ്. ഹൈേറഞ്ച് മേഖല കേന്ദ്രീകരിച്ചാണ് കൂടുതൽ വ്യാജമദ്യ നിർമാണം. ഉടുമ്പൻചോല, ദേവികുളം, മറയൂർ, കട്ടപ്പന എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ . 24 മണിക്കൂറും ജില്ലയിൽ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സുകൾ പരിശോധന നടത്തുന്നുണ്ട്.
കൂടാതെ ലോക്ഡൗൺ സ്പെഷൽ ഡ്രൈവും ആരംഭിച്ചു. എക്സൈസിനൊപ്പം പൊലീസിനെയും ചേർത്താണ് ഇൗ പരിശോധന ഉദ്ദേശിക്കുന്നത്. തമിഴ്നാട് അതിർത്തി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അവിടെ നിന്ന് കടത്തിക്കൊണ്ടുവരുന്നില്ല. എന്നാൽ, അതിർത്തി മേഖലയിലും ഹൈറേഞ്ചിലെ ചില വനമേഖലകളും കേന്ദ്രീകരിച്ച് വാറ്റുസംഘങ്ങൾ സജീവമാണ്. വനാർത്തികളിലെ ഇടവഴികൾ കടത്തിന് ഉപയോഗിക്കുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തമിഴ്നാടിെൻറ സഹായം തേടുമെന്നും എക്സൈസ് പറഞ്ഞു.
അനധികൃത മദ്യവിൽപനയും ചാരായവാറ്റും തടയാൻ എക്സൈസ് പരിശോധനകൾ ശക്തമാക്കിയതോടെ ജില്ലയിൽ അബ്കാരി കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
78 അബ്കാരി കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലെ ആകെ 53 പ്രതികളാണുള്ളത്. 10 എൻ.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 85 ലിറ്റർ ചാരായവും വിവിധ ഇടങ്ങളിലെ പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ട്.
കാടിനുള്ളിലും കനാലുകളിലും വലിയ ബാരലുകളിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. 67 ലിറ്റർ വിദേശമദ്യം, ഒന്നരക്കിലോ കഞ്ചാവ്, 232 കഞ്ചാവ് ചെടികൾ എന്നിവയും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തു. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ജില്ലയിൽ എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ഇടുക്കി െഡപ്യൂട്ടി എക്സൈസ് കമീഷണർ ജി. പ്രദീപ് പറഞ്ഞു. ലോക്ഡൗൺ തീരുന്നതുവരെ സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവ് തുടരും.
വീടുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന മദ്യവിൽപനശാലകളും ബാറുകളുമെല്ലാം നിരീക്ഷണത്തിലാണ്. അതിർത്തിയിലെ വനപാതകൾ ഉൾപ്പെടെ എക്സൈസ് നിരീക്ഷിക്കുന്നതായും എക്സൈസ് ഡെപ്യൂട്ടി കമീഷണർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.