റവന്യൂ വകുപ്പിന് തലവേദനയായി ൈകയേറ്റഭൂമിയിലെ ബംഗ്ലാവിെൻറ മുറ്റത്ത് നിർത്തിയിട്ട ആഡംബര കാർ
text_fieldsകുഞ്ചിത്തണ്ണി: സർക്കാർ തിരിച്ചുപിടിച്ച ൈകയേറ്റഭൂമിയിലെ ബംഗ്ലാവിെൻറ മുറ്റത്ത് നിർത്തിയിട്ട ആഡംബര കാർ റവന്യൂ വകുപ്പിന് തലവേദനയാകുന്നു. ചിന്നക്കനാൽ പാപ്പാത്തിച്ചോല-ഷൺമുഖവിലാസം റോഡിനുസമീപം 2020 ഒക്ടോബറിൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത ബംഗ്ലാവിെൻറ പോർച്ചിലാണ് ലക്ഷങ്ങൾ വില വരുന്ന ബെൻസ് കാർ ഉപേക്ഷിച്ചത്.
രേഖകളുമായി ഹാജരായി കാർ കൊണ്ടുപോകണമെന്നും അല്ലെങ്കിൽ സർക്കാർ ഭൂമിയിൽ വാഹനം പാർക്ക് ചെയ്തതിനു പിഴ ഈടാക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് നൽകിയ നോട്ടീസിന് മറുപടിയില്ല.ബംഗ്ലാവ് സ്ഥിതിചെയ്യുന്ന 27 സെൻറ് ഭൂമിയും റോഡിന് ഇരുവശവുമായുള്ള 1.98 ഹെക്ടർ ഭൂമിയുമാണ് അന്നു റവന്യൂ വകുപ്പ് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. ഭൂമിയേറ്റെടുക്കുന്ന സമയത്ത് ബംഗ്ലാവിെൻറ വാതിൽ തുറക്കാനോ കാർ എടുത്തുമാറ്റാനോ ഉടമ തയാറായില്ല.
തുടർന്ന് റവന്യൂ അധികൃതർ പുറത്തെ ഗേറ്റ് സീൽ ചെയ്തു മടങ്ങുകയായിരുന്നു. ൈകയേറ്റ ഭൂമിയിൽ പ്രവർത്തിച്ചിരുന്ന ആനയിറങ്കൽ ക്യാമ്പ്, കലിപ്സോ ക്യാമ്പ് എന്നിവ പിന്നീട് വനം വികസന കോർപറേഷന് താൽക്കാലികമായി വിട്ടുനൽകി.
ഇവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കാനായിരുന്നു കോർപറേഷൻ തീരുമാനം. എന്നാൽ, ആനയിറങ്കൽ ക്യാമ്പിെൻറ ഓഫിസും അടുക്കളയും ഉൾപ്പെടെ അഞ്ച് കെട്ടിടങ്ങൾ ഇതുവരെ തുറക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഒട്ടേറെ പൂട്ടുകളുള്ള സ്റ്റീൽ വാതിലുകൾ മുറിച്ചുനീക്കുന്നതിന് അനുമതിതേടി പലതവണ ജില്ല ഭരണകൂടത്തിന് കത്തുനൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. സർക്കാർ ഏറ്റെടുത്ത ബംഗ്ലാവിെൻറ 30 പൂട്ടുകളുള്ള സ്റ്റീൽ വാതിലും തുറക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.