വീണുപോയ പശുക്കളെ എഴുന്നേൽപിച്ച് നിര്‍ത്താനുള്ള യന്ത്രം അറക്കുളത്ത്
text_fieldsഅറക്കുളം: ആരോഗ്യക്കുറവും രോഗവുംമൂലം തളര്‍ന്നുവീഴുന്ന പശുക്കളെ എഴുന്നേല്പിച്ച് നിര്‍ത്താന്‍ ഇനി ക്ഷീരകര്‍ഷകര്‍ പ്രയാസപ്പെടേണ്ട.
അറക്കുളം മൃഗാശുപത്രിയില്‍ എത്ര ഭാരമേറിയ പശുക്കളെയും അനായാസം പൊക്കിനിര്ത്തുന്നതിനുള്ള യന്ത്രം സേവനസജ്ജമായി.
ലിവര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ യന്ത്രം കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും എടുത്തുകൊണ്ടുപോകാനും പറ്റുന്നതാണ്. ഇനി അറക്കുളത്തെയും സമീപ പഞ്ചായത്തുകളിലെയും ക്ഷീരകര്‍ഷകര്‍ക്ക് ഈ യന്ത്രത്തിന്റെ സേവനം ലഭിക്കും.
പശുക്കള്‍ പ്രായാധിക്യംമൂലവും അല്ലാതെയും പ്രസവത്തോടെയും മറ്റും അവശരായി വീണുപോകാറുണ്ട്. ഇത്തരം പശുക്കളെ എഴുന്നേൽപിച്ചുനിര്ത്തി മതിയായ ചികിത്സ സമയത്ത് നല്കിയാല് രക്ഷപ്പെടും. എന്നാല്‍, ഇവിടെ ഈ യന്ത്രമില്ലാത്തതിനാല്‍ സമീപ ജില്ലകളില്‍നിന്ന് എത്തിക്കേണ്ടിവന്നിരുന്നു. വലിയ ചെലവുണ്ടാക്കുന്നതിനാല് മിക്ക കര്‍ഷകരും അതിന് മുതിരാറില്ല.
കറവപ്പശുക്കളും മറ്റും ഇങ്ങനെ വീണുപോകുന്നത് വന്‍ സാമ്പത്തിക നഷ്ടമാണ് കര്ഷകനുണ്ടാക്കുക. മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം, തുടങ്ങി സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഈ യന്ത്രത്തിന്റെ സഹായം ലഭിക്കുമെന്ന് ഡോ. ജെറീഷ് പറഞ്ഞു. അറക്കുളം മൃഗാശുപത്രിയിലെത്തിച്ച യന്ത്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് നിര്‍വഹിച്ചു.
ക്ഷീരസംഘം പ്രസിഡന്റ് ജോസ് ഇടവക്കണ്ടത്തില്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.