മലങ്കര ഏറ്റവും ബലക്ഷയമുള്ള ഡാം –സുരക്ഷാ അതോറിറ്റി ചെയർമാൻ
text_fieldsമുട്ടം (ഇടുക്കി): സംസ്ഥാനത്ത് ഏറ്റവും ബലക്ഷയമുള്ള അണക്കെട്ട് തൊടുപുഴയിലെ മലങ്കരയാണെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. ഡാമിെൻറ നിർമാണത്തിലടക്കം വൻ അഴിമതി നടന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. മലങ്കര ഡാം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെയർമാൻ.
പരിശോധനയിൽ പരിധിയിൽ കവിഞ്ഞ ചോർച്ചയാണ് ഡാമിെൻറ ഗാലറിയിൽ കണ്ടത്. എന്നാൽ, മുൻകാലത്തെ അപേക്ഷിച്ച് കുറവുണ്ട്. മറ്റൊരു ഡാം നിർമിക്കാനാവശ്യമായ തുകയാണ് ഡാമിെൻറ അപാകത പരിഹരിക്കാൻ ചെലവഴിക്കേണ്ടി വരുന്നത്. ബലക്ഷയമുള്ള മറ്റൊരു ഡാം ചിന്നാറിലേതാണ്.
എന്നാൽ, ഇടുക്കി ഡാം സുരക്ഷിതമാണെന്നും പരമാവധി ജലം സംഭരിക്കാൻ ശേഷിയുണ്ടെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. ഇടുക്കി, ചെറുതോണി ഡാമുകൾ സംഘം വെള്ളിയാഴ്ച സന്ദർശിക്കും. 48 വർഷത്തിലധികം പഴക്കമുള്ള ഡാമിന് എെന്തങ്കിലും അപാകത ഉണ്ടോ എന്ന് അറിയാനാണ് സന്ദർശനം. ഡാമിനുസമീപം മണ്ണിടിഞ്ഞത് പരിശോധിക്കും. ഇടുക്കിയിലെ വെള്ളം അനാവശ്യമായി തുറന്നുവിടേണ്ട സാഹചര്യമില്ല. ഇതുവഴി കോടികളാണ് കെ.എസ്.ഇ.ബിക്ക് നഷ്ടമാകുന്നത്.
2018 ലെ പ്രളയത്തിനുശേഷം കേന്ദ്ര ജലകമീഷൻ നിശ്ചയിച്ച റൂൾ കർവ് പ്രകാരം ഓരോ സമയത്തും സൂക്ഷിക്കാവുന്ന ജലത്തിന് പരിധിയുണ്ട്. അത് കഴിയുമ്പോഴാണ് ഡാം തുറക്കുന്നത്.
ബലക്ഷയമുണ്ടായിട്ടല്ല. മൂലമറ്റത്ത് രണ്ടാം ൈവദ്യുതി നിലയം കൂടി വരുന്നതോടെ പരമാവധി ജലം ഉപയോഗപ്പെടുത്താനാകും. ഡാമിൽ പരമാവധി ജലം സംഭരിച്ചാൽ ൈകയേറ്റം ഒരു പരിധി വരെ ഒഴിവാക്കാം. ജലനിരപ്പ് താഴുേമ്പാൾ കൃഷി നടത്തി വൃഷ്ടിപ്രദേശം കൈവശപ്പെടുത്തുന്ന പ്രവണതയുണ്ട്. പിന്നീട് ജലനിരപ്പ് ഉയർത്തുമ്പോൾ ഇക്കൂട്ടർ പ്രശ്നങ്ങളുമായി വരുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.