അങ്കണവാടികളെ അവഗണിക്കരുതേ... അടിസ്ഥാന സൗകര്യം ഇല്ലാതെ ജില്ലയിൽ നിരവധി അങ്കണവാടികൾ
text_fieldsതൊടുപുഴ: കുരുന്നുകളുടെ പാഠശാലയായ അങ്കണവാടികൾ അടിസ്ഥാനസൗകര്യങ്ങൾക്കായി കാത്തിരിപ്പ് തുടരുന്നു. ൈവദ്യുതിയും കുടിവെള്ളവും സ്വന്തം കെട്ടിടവുമില്ലാതെ ജില്ലയിലെ ഒേട്ടറെ അങ്കണവാടികൾ ഇപ്പോഴും പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നത്. കോവിഡ് വ്യാപനത്തോടെ അടച്ചിട്ടിരുന്നവ ദിവസവും തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ മലയോര ജില്ലയിലെ അങ്കണവാടികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായി.
സ്വന്തം കെട്ടിടമില്ലാതെ 297 എണ്ണം
ജില്ലയിൽ ആകെ 1561 അങ്കണവാടികളാണുള്ളത്. ഇവയിൽ 1264 എണ്ണത്തിനാണ് സ്വന്തം കെട്ടിടമുള്ളത്. 115 എണ്ണം വർഷങ്ങളായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. 182 എണ്ണം വാടകരഹിത കെട്ടിടങ്ങളിൽ. വ്യക്തികളും കൂട്ടായ്മകളും തൽക്കാലത്തേക്ക് വാടക ഒഴിവാക്കി നൽകിയ കെട്ടിടങ്ങളാണ് ഇൗ 182 എണ്ണം. സ്വന്തമല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ഇവിടങ്ങളിൽ അസൗകര്യവും പരിമിതികളും ഏറെയാണ്. ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹികനീതി വകുപ്പിെൻറയും ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി നടക്കുന്നുണ്ട്. എന്നാൽ, സ്ഥലം കിട്ടാനില്ല എന്നതാണ് ഭൂരിഭാഗത്തിനും സ്വന്തം കെട്ടിടമെന്ന ലക്ഷ്യത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മറ്റ് വകുപ്പുകളുടെ അധീനതയിലുള്ളതും പുറേമ്പാക്ക് ഭൂമിയും വിട്ടുകിട്ടാൻ ശ്രമം തുടരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.
വെള്ളവും വെളിച്ചവും അകലെ
ജില്ലയിലെ 203 അങ്കണവാടികളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതി ഉൽപാദനത്തിെൻറ നാടായ ഇടുക്കിയാണ് ൈവദ്യുതീകരിക്കാത്ത അങ്കണവാടികൾ ഏറ്റവും കൂടുതലുള്ള ജില്ല. ഇതിനായുള്ള നടപടികൾ വർഷങ്ങളായി എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഇതിനെക്കാൾ രൂക്ഷമാണ് കുടിവെള്ള പ്രശ്നം. 697 എണ്ണത്തിന് കുടിവെള്ളസൗകര്യമില്ല. അയൽവീടുകളെയോ സ്ഥാപനങ്ങളെയോയാണ് ഇതിനായി ആശ്രയിക്കുന്നത്. കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യാൻ ഇവിടങ്ങളിൽനിന്ന് വെള്ളം തലച്ചുമടായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ട്. ജലനിധി പദ്ധതിയിൽപെടുത്തി 697 എണ്ണത്തിന് കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ െഎ.സി.ഡി.എസ് വിഭാഗം അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും നടപടിയായിട്ടില്ല. അങ്കണവാടികൾ വഴി കൗമാരക്കാർക്കടക്കം ലഭ്യമാക്കിയിരുന്ന പോഷകവസ്തുക്കൾ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിെൻറ അപര്യാപ്തതമൂലം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.
അടിസ്ഥാന സൗകര്യം ഉറപ്പാക്കും –ജില്ല വികസന കമീഷണർ
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കുമെന്ന് ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ 'മാധ്യമ'ത്തോട് പറഞ്ഞു. വൈദ്യുതീകരിക്കാത്ത അങ്കണവാടികളുടെ വിവരം ശേഖരിക്കും. മുമ്പ് ചേർന്ന യോഗത്തിൽ വൈദ്യുതീകരണത്തിന് നിർദേശം നൽകിയിരുന്നു. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. മൂന്നാർ, പീരുമേട് മേഖലകളിൽ ഭൂമി ലഭ്യമല്ലാത്തത് സ്വന്തം കെട്ടിടം നിർമിക്കാൻ തടസ്സമാണ്. ഇൗ പ്രശ്നവും പരിഹരിക്കും. അടുത്ത േയാഗം നിലവിലെ സ്ഥിതി വിലയിരുത്തി തുടർനടപടികൾ കൈക്കൊള്ളുമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.