മറയൂർ ചന്ദന ലേലം ഇന്നും നാളെയും; 81 ടൺ വിൽപനക്ക്
text_fieldsമറയൂർ: കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയ മറയൂർ ചന്ദന ലേലം ബുധൻ,വ്യാഴം ദിവസങ്ങളിൽ നാലുഘട്ടമായി നടക്കും.
ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്ന മാസങ്ങളിൽ അയൽ സംസ്ഥാനത്തുനിന്ന് ലേലത്തിൽ പങ്കെടുക്കുന്നതിനും ലേലത്തിൽ വാങ്ങുന്ന ചന്ദനം കൊണ്ടുപോകുന്നതിനും പ്രയാസങ്ങൾ പരിഗണിച്ചാണ് ജൂലൈയിൽ നടത്താനിരുന്ന ലേലം നീണ്ടുപോയത്.
ലേലത്തിനായി ചന്ദനത്തടികൾ തൊഴിലാളികളെ ഉപയോഗിച്ച് വനം വകുപ്പ് ചെത്തി ഒരുക്കി തയാറാക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം നടക്കാൻ പോകുന്ന ആദ്യലേലത്തിൽ വനം വകുപ്പ് 81 ടൺ ചന്ദനമാണ് വിൽപനക്ക് വെച്ചിട്ടുള്ളത്.
ലോട്ടുകളായി പതിനഞ്ച് ക്ലാസ് ചന്ദന ഇനങ്ങളാണ് തയാറാക്കിയിരിക്കുന്നത്. വിപണിയിൽ ഏറെ ഡിമാൻറുള്ള ക്ലാസ് ആറ് ഇനത്തിൽപ്പെട്ട ബാഗ്രാദാദ് ചന്ദനമുട്ടികൾ ലോട്ടുകളായി തയാറാക്കിയിട്ടുണ്ട്.
ഏറ്റവും അധികം വില ലഭിക്കാറുള്ള ചൈനബുദ്ധ്, ക്ഷേത്രങ്ങൾക്കും ആയുർവേദ ഔഷധ ശാലകൾക്കും ആവശ്യമായ സാപ്പ് വുഡ് ബില്ലറ്റും സാപ്പ് വുഡ് ചിപ്സും പ്രത്യേകം ലോട്ടുകളായി തയാറായിട്ടുണ്ട്.ചന്ദന ഇ-ലേലത്തിെൻറ ഓൺലൈൻ രജിസ്േട്രഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. 80 കോടി രൂപ വരെയായിരുന്നു മറയൂർ ചന്ദന ലേലത്തിലൂടെ സർക്കാറിന് പ്രതിവർഷം ലഭിച്ചിരുന്നത്. കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കൂടുതലും ലേലത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.