മറയൂരിൽ 1.20 കോടിയുടെ സൗരോർജ പദ്ധതി പാഴായി
text_fieldsമറയൂർ: ആദിവാസിക്കുടിയില്‍ വെളിച്ചത്തിനായി കേന്ദ്ര സര്‍ക്കാർ പദ്ധതിയില്‍ അനര്‍ട്ട് മുഖേന സ്ഥാപിച്ച സോളാര്‍ പദ്ധതി പാഴായി.
പുറവയല്‍ ആദിവാസിക്കുടിയിലെ 20 കുടുംബങ്ങള്‍ക്കായി മറയൂര്‍ പഞ്ചായത്ത് സഹായത്തോടെ 1.20 കോടി ചെലവിട്ട് അനർട്ട് നടപ്പാക്കിയ പദ്ധതിയാണ് ഫലം കാണാതെ പോയത്. 2018ല്‍ നടപ്പാക്കിയ പദ്ധതിയില്‍ 24 മണിക്കൂറും സൗരോർജം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഒരു വര്‍ഷംപോലും കഴിയും മുമ്പ് പദ്ധതി തകരാറിലായി. ഇപ്പോള്‍ രാത്രിയില്‍ കഷ്ടിച്ച് ഒന്നര മണിക്കൂര്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുന്നത്. അനര്‍ട്ട് മുഖേന നിയമിച്ച താല്‍ക്കാലിക ജീവനക്കാർ തിരിഞ്ഞുനോക്കാറില്ലെന്ന് പറയുന്നു. പദ്ധതിയുടെ 50ലധികം ബാറ്ററിയും ജനറേറ്ററും അനുബന്ധ സാമഗ്രികളും നശിച്ചുകൊണ്ടിരിക്കുകയാണ്.
മറയൂരില്‍ തന്നെ അഞ്ച് കിലോമീറ്ററില്‍ കൂടുതല്‍വരെ മലനിരകളില്‍ പോസ്റ്റ് വഴി വൈദ്യുതി എത്തിച്ചിട്ടുണ്ട്. സമാന രീതിയിൽ പുറവയല്‍ ആദിവാസിക്കുടിയിലും വൈദ്യുതി എത്തിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.