ഉയരത്തില്‍നിന്നൊരു വോട്ടഭ്യര്‍ഥന; ഇത് കുട്ടിരാജ്
text_fieldsമറയൂര്‍: മറയൂരിലെ മേഖലയില്‍ ഏറ്റവുമധികം കവുങ്ങുകളും തെങ്ങുകളും നിറഞ്ഞ ഗ്രാമമാണ് ആനക്കാല്‍പെട്ടി. പുലര്‍ച്ച ഉണര്‍ന്ന് പാടങ്ങളിലേക്കും പാല് വില്പനക്കും പോകുന്ന കര്‍ഷകർക്കും കരിമ്പിന് പാടങ്ങളിലേക്ക് പോകുന്ന കര്‍ഷക തൊഴിലാളികൾക്കും ഉയരത്തില്‍നിന്ന് ഒരുവോട്ട് അഭ്യര്‍ഥന കേള്‍ക്കാം.
ശബ്ദം കേട്ട് നോക്കുമ്പോള്‍ തെങ്ങിന് മുകളിലിരുന്ന് വോട്ട് ചോദിക്കുന്നത് ബാബു എന്ന കുട്ടിരാജ്. മറയൂര്‍ പഞ്ചായത്ത് ആനക്കാല്‍പെട്ടി 12ാം വാര്‍ഡിലാണ് എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
പുലര്‍ച്ച അഞ്ചരക്ക് എഴുന്നേറ്റ് തെങ്ങ് ചെത്തുന്നതോടൊപ്പം വോട്ട് അഭ്യര്‍ഥിക്കുകയുമാണ് ബാബു. സമീപത്തെ കാന്തല്ലൂര്‍ പഞ്ചായത്തിലെ തെങ്ങുകളും ചെത്തുന്നതില്‍ ഉള്‍പ്പെടും. അവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കും ബാബു തൊഴിലിനിടെ വോട്ട് ചോദിക്കും. മറയൂര്‍ പഞ്ചായത്തിലെ ആനക്കാല്‍പെട്ടി വാര്‍ഡിലെ കള്ളുചെത്ത് തൊഴിലാളിയായ ബാബുവിനെ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയത് നാട്ടുകാരുടെ ആവശ്യപ്രകാരമാണ്.
ചെറുപ്പം മുതല്‍ അധ്വാനിച്ച് ജീവിക്കുന്ന കുട്ടിരാജ് രാവിലെ ചെത്തിയെടുത്ത കള്ള് പയസ് നഗറിൽ എത്തിച്ചശേഷമാണ് പൊതുരംഗത്ത് സജീവമാകുന്നത്. നാട്ടുകാരുടെ ആവശ്യങ്ങൾക്കെല്ലാം ഒപ്പമുണ്ടാകും. വൈകുന്നേരങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.