നിർമാണ തുക കിട്ടിയില്ല: സ്കൂൾ കെട്ടിടത്തിന് മുകളിൽ കരാറുകാരെൻറ ആത്മഹത്യാശ്രമം
text_fieldsപ്രസന്നനെ പൊലീസ് അനുനയിപ്പിച്ച് താെഴ ഇറക്കിയേപ്പാൾ
മറയൂര്‍: സ്കൂള്‍ കെട്ടിട നിര്‍മാണത്തിെൻറ തുക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരെൻറ ആത്മഹത്യാശ്രമം. മറയൂര്‍ മശിവയലില് താമസക്കാരനായ ഇട്ടിക്കല്‍ വീട്ടില്‍ പ്രസന്നനാണ് മറയൂർ ഗവ. ഹൈസ്കൂളിന് വേണ്ടി നിര്‍മിക്കുന്ന മൂന്നുനില കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
മൂന്ന് വര്‍ഷം മുമ്പാണ് മറയൂര്‍ ഗവ. ഹൈസ്കൂള്‍ പരിസരത്ത് 90 ലക്ഷം രൂപ ചെലവിൽ ജില്ല പഞ്ചായത്തിന് കീഴില്‍ കെട്ടിട നിര്‍മാണം തുടങ്ങിയത്. ഒരു വര്‍ഷം മുമ്പ് അതുവരെ പണി പൂർത്തീകരിച്ച ഇനത്തിൽ 65 ലക്ഷം രൂപയുടെ ബില്ല് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതുവരെ പണം ലഭിച്ചില്ല. കടമെടുത്തും വസ്തു പണയം വെച്ചും 90 ശതമാനം പണിയും പൂര്‍ത്തീകരിച്ചു. ബില്ല്മാറിക്കിട്ടുന്നതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് സെക്രട്ടറിയെ പലതവണ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. മൂന്നുമാസം മുമ്പ് ഒമ്പത് ലക്ഷം രൂപ പാസായെങ്കിലും ജി.എസ്.ടിയുടെ കാര്യം പറഞ്ഞ് ഇൗ തുകയും തടഞ്ഞുവെച്ചു. ആഴ്ചതോറും 150 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇടുക്കിയിലെത്തി പണത്തിനായി ഒാഫിസുകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണത്രെ.
കടബാധ്യത മൂലം മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണെന്നും പാസായ ഒമ്പതുലക്ഷം പോലും ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമം നടത്തിയതെന്നും പ്രസന്നൻ പറഞ്ഞു. മറയൂര്‍ സി.ഐ പി.ടി ബിജോയ്, എസ്.ഐമാരായ അനൂപ് മോന്, സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘവും പഞ്ചായത്ത് പ്രസിഡൻറ് ഉഷ ഹെന്‍ട്രി ജോസഫും സ്ഥലത്തെത്തി പ്രസന്നനെ അനുനയിപ്പിച്ച് താഴെ ഇറക്കി.
തിങ്കളാഴ്ച ഒമ്പത് ലക്ഷം രൂപയുടെ ചെക്ക് നല്‍കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പുനല്‍കിയതിനെത്തുടർന്നാണ് പ്രസന്നൻ ആത്മഹത്യാശ്രമത്തിൽനിന്ന് പിൻമാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.