പഴമ കൈവിടാതെ ആദിവാസി കുടികളില്‍ കുറുംപുല് കൃഷി
text_fieldsമറയൂര്‍ (ഇടുക്കി): അഞ്ചുനാട് മലനിരകളിലെ ആദിവാസി കുടികളിൽ പഴമയും പാരമ്പര്യവും കൈവിടാതെ കുറുംപുല് (റാഗി) കൃഷി. തീര്‍ത്ഥമലക്കുടി, കുളച്ചുവയല്കുടി, ഒള്ളവയല്കുടി, ചെമ്പട്ടിക്കുടി, ശൂശിനികുടി ആദിവാസികുടികളിലാണ് കൂടുതലായും കൃഷിചെയ്തുവരുന്നത്. പൂര്‍വികര്‍ ഭക്ഷണക്രമത്തില്‍ സ്ഥിരമായി ഉൾപ്പെടുത്തിയിരുന്ന പോഷക സമ്പുഷ്ടമായ കുറുംപുല്ലാണ് ഇവിടെയുള്ളവര്‍ ഇപ്പോഴും നിത്യേനയുള്ള ഭക്ഷണത്തിനായി മലഞ്ചെരുവുകളില്‍ കീടനാശിനി പ്രയോഗമില്ലാതെ കൃഷിചെയ്യുന്നത്.
വിതച്ച് മൂന്നാം മാസം വിളവെടുക്കുന്ന കുറുംപുല്ല് ഒരു വര്‍ഷം വരെ കേട് കൂടാതെ ഉണക്കി സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. ഔഷധ ഗുണങ്ങളുള്ള കുറുംപുല് ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പെടുത്തുന്നതിനാല്‍ നിരവധി രോഗങ്ങളെ ചെറുക്കാനാകുന്നുണ്ടെന്ന് മുതിര്‍ന്ന ആദിവാസികള്‍ പറയുന്നു.
കാന്തല്ലൂര്‍, മറയൂര്‍ കേന്ദ്രീകരിച്ചുള്ള ഗ്രാമങ്ങളില്‍ മുമ്പ് വ്യാപകമായി കുറുംപുല് കൃഷിചെയ്തിരുന്നെങ്കിലും അരി ലഭ്യമായതോടെയാണ് ആദിവാസിക്കുടികളില്‍ മാത്രമായി ഒതുങ്ങിയത്. കുറുംപുല്ലില് കാത്സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, മിനറല്‍സ് തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.