വെട്ടി അതിർത്തി കടത്തിയ ചന്ദനത്തടികൾ പിടികൂടി
text_fieldsമറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാളപ്പെട്ടി വനമേഖലയിൽനിന്ന് മുറിച്ചുകടത്തിയ ചന്ദനം മണിക്കൂറുകൾക്കകം തമിഴ്നാട് വനാതിർത്തിയിൽനിന്ന് കണ്ടെടുത്ത് ചിന്നാർ വന്യജീവി സങ്കേതത്തിലെ വനപാലകർ.
പാളപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തണ്ണിതുറൈ ഭാഗത്തുനിന്ന് വലിയ മരത്തിെൻറ രണ്ടു ശിഖരങ്ങളും ഒരു ഉണങ്ങിയ മരവുമാണ് തമിഴ്നാട്ടിൽനിന്നുള്ള സംഘം 29ന് രാത്രി മുറിച്ച് അതിർത്തി കടത്തിയത്.
പാളപ്പെട്ടിയിൽനിന്ന് വനത്തിലൂടെ തലച്ചുമടായിട്ടാണ് ചന്ദനത്തടികൾ ആറുകിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തി കടത്തിയത്. 10ലക്ഷം രൂപയിലധികം വിലമതിക്കുന്ന 120കിലോ ചന്ദനമാണിത്. 30ന് രാവിലെ പരിശോധനയിൽ മരങ്ങൾ നഷ്ടപ്പെട്ടത് കണ്ടെത്തിയ വനപാലകസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വനമേഖലയിൽ പരിശോധന നടത്തി.
മരം മുറിച്ച സ്ഥലത്തുനിന്ന് 25 കിലോമീറ്റർ അകലെ ഉച്ചയോടുകൂടി തമിഴ്നാട് ഭാഗത്ത് ചോറ്റുപാറക്ക് സമീപം വേട്ടപ്പാറയിൽവെച്ച് ഒമ്പത് പേരടങ്ങിയ സംഘം തലച്ചുമടായി ചന്ദനത്തടികൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ചന്ദനത്തടികൾ ഉപേക്ഷിച്ച് സമീപത്തെ കൊക്കയിൽ ചാടി രക്ഷപ്പെട്ടു. ചന്ദനത്തടികളും രണ്ടു മൊബൈൽ ഫോൺ, വാക്കത്തി, വെട്ടുവാൾ എന്നിവ കണ്ടെടുത്തു.
മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതായി ചിന്നാർ െഡപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് കെ.ചന്ദ്രൻ പറഞ്ഞു.
എസ്.എഫ്.ഒമാരായ എം.കെ. അനിൽകുമാർ, രാജീവ് രഘുനാഥ്, ലിേൻറാ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.വി. അഖിൽ, അബ്ദുൽ മനാഫ്, നിതീഷ് ബാബു, ട്രൈബൽ വാച്ചർമാരായ പ്രവീൺ രാജ് തുടങ്ങിയവരുടെ സംഘമാണ് ചന്ദനത്തടികൾ കണ്ടെത്തിയത്.
മുണ്ടിയെരുമയിൽ വീണ്ടും ചന്ദനമോഷണം
നെടുങ്കണ്ടം: മുണ്ടിയെരുമ ദേവഗിരി കപ്പലാമൂട്ടിൽ പരേതനായ തോമസ് കുര്യാക്കോസിെൻറ പുരയിടത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തി. വീടിന് സമീപംനിന്ന 24 ഇഞ്ച് വണ്ണമുള്ള മരമാണ് വെള്ളിയാഴ്ച രാത്രിയിൽ മുറിച്ചുകടത്തിയത്.
അയൽവാസി വന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത്. മിഷൻ വാൾ ഉപയോഗിച്ച്് മരംമുറിച്ച്്് ചുവട് ഭാഗം കൊണ്ടുപോകുകയും നടുഭാഗത്തെ ഒരുകഷണവും ശിഖരങ്ങൾ അടങ്ങിയ ഭാഗവും ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. മാസങ്ങൾക്ക് മുമ്പ്് മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലയിൽ ചന്ദനമരം മോഷണം അരങ്ങേറിയിരുന്നു.
മുണ്ടിയെരുമ അസംപ്ഷൻ ഫൊറോന പള്ളിയുടെ സ്ഥലത്തുനിന്ന് രണ്ട് ചന്ദനമരങ്ങളും ചോറ്റുപാറ, തൂക്കുപാലം എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽനിന്നുമാണ് അന്ന്്് ചന്ദനമരങ്ങൾ മോഷണം പോയത്. മെഷീൻ വാളുപയോഗിച്ച് ചുവട് മുറിച്ചിട്ട ശേഷം ചെറിയ കഷണങ്ങളാക്കി കടത്തുകയായിരുന്നു.
നെടുങ്കണ്ടം, എഴുകുംവയൽ, വലിയതോവാള, തൂക്കുപാലം, രാമക്കൽമേട്, ചോറ്റുപാറ മേഖലകളിൽനിന്ന് നൂറോളം ചന്ദനമരങ്ങളാണ് ഒരുവർഷത്തിനിടയിൽ മുറിച്ചുകടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.