സമ്മതിദായകരെ തേടി ഉദ്യോഗസ്ഥർ 10 കിലോമീറ്റർ നടന്ന് ഉൾവനത്തിൽ
text_fieldsമറയൂർ: ക്വാറൻറീനിലായ വനംവകുപ്പ് ജീവനക്കാരെ വോട്ട് െചയ്യിക്കാൻ 10 കിലോമീറ്റർ ഉൾ വനത്തിലേക്ക് നടന്നെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. പാമ്പാടുംചോല നാഷനൽ പാർക്കിലെ ജീവനക്കാരായ സെൽവകുമാർ, കുബേന്ദ്രൻ, വിഘ്നേശ്വരൻ എന്നിവരിൽനിന്നാണ് സ്പെഷൽ വോട്ട് ഉൾവനത്തിലെത്തി രേഖപ്പെടുത്തിയത്.
വട്ടവട പഞ്ചായത്ത് ആറും മൂന്നും വാർഡിലെ വോട്ടർമാരാണ് ഇവർ. നാഷനൽ പാർക്കിലെ വനംവകുപ്പ് ഉദ്യോഗസ്ഥന് കഴിഞ്ഞ ആഴ്ച കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഒപ്പം ജോലിയിൽ ഏർപ്പെട്ടിരുന്ന മൂന്ന് ജീവനക്കാർ ബന്ധറിൽ വനംവകുപ്പ് ക്യാമ്പിൽ ക്വാറൻറീനിൽ ആകുകയായിരുന്നു. ഇവർ വോട്ടുെചയ്യുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഷോല നാഷനൽ പാർക്ക് റേഞ്ച് ഓഫിസർ എം.കെ. ഷമീറാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയത്. അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ബന്ധറിൽ കഴിയുന്ന വനംവകുപ്പ് ജീവനക്കാരെ തേടി ഉൾവനത്തിലെത്തി.
ആർ. രതീഷ്, പി.എം. ജോസഫ്, ഡ്രൈവർ മാരിമുത്തു എന്നിവരാണ് വനത്തിലൂടെ 10 കിലോമീറ്റർ നടന്നെത്തി വോട്ടർമാരെ തപാൽ വോട്ട് ചെയ്യിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.