കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsമറയൂർ: കാന്തല്ലൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസും വിനോദസഞ്ചാരികളുടെ കാറും കൂട്ടിയിടിച്ച് കർണാടക സ്വദേശിനികളായ രണ്ട് വീട്ടമ്മമാർക്ക് പരിക്ക്. സനന്ദ ബാനർജി (59), മുമ്മുംഹുസന് (68) എന്നിവർക്കാണ് പരിക്കേറ്റത്. വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.
കാന്തല്ലൂരിൽനിന്ന് ആലുവക്കുപോയ കെ.എസ്.ആർ.ടി.സി ബസും വിനോദസഞ്ചാരത്തിന് എത്തി മൂന്നാറിൽനിന്ന് നാട്ടിലേക്ക് മടങ്ങിയവരുടെ കാറുമാണ് അപകടത്തിൽപെട്ടത്. മറയൂരിന് സമീപം മറയൂർ-മൂന്നാർ റോഡിൽ നാച്ചിവയൽ ഭാഗത്താണ് അപകടം ഉണ്ടായത്. കാറിൽ നാലുപേർ ഉണ്ടായിരുന്നു. പരിക്കേറ്റ ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം ഉദുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറയൂർ പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.