മഴക്കുറവ്: ശീതകാല പച്ചക്കറി കർഷകർ ആശങ്കയിൽ
text_fieldsമറയൂർ: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയില്‍ മഴക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഒന്നരമാസമായി കാന്തല്ലൂർ വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. ഇനിയും മഴ ലഭിക്കാത്ത സ്ഥിതിയുണ്ടായാല്‍ കാര്‍ഷിക മേഖലയാകെ താളംതെറ്റുമെന്ന് കര്‍ഷകര്‍ പറയുന്നു.
മഴയുടെ ലഭ്യതക്കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ വിളനിലമായ കാന്തല്ലൂരിലും വട്ടവടയിലും കാര്‍ഷിക വൃത്തിയാകെ താളംതെറ്റും. വട്ടവട മേഖലയില്‍ മഴയുടെ ലഭ്യതക്കുറവാണിപ്പോള് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അടുത്ത വിനോദസഞ്ചാര സീസണിലേക്കായി കര്‍ഷകര്‍ സ്ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്. മേഖലയിൽ ഇപ്പോഴത്തെ ഉയര്‍ന്ന ചൂട് മൂലം ചിലയിടങ്ങളില്‍ പച്ചക്കറികള്‍ ഉണങ്ങി തുടങ്ങിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൃഷിയിറക്കിയ പച്ചക്കറികള്‍ ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടായി. ഇതിന് ശേഷമാണിപ്പോള്‍ ഉയര്‍ന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്കുവെക്കുന്നത്. തുലാവര്‍ഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.