തിരക്കിൽ കുരുങ്ങി മറയൂർ-മൂന്നാർ റോഡ്
text_fieldsമറയൂർ: വിനോദസഞ്ചാരികളുടെ തിരക്കേറിയ മറയൂർ- മൂന്നാർ റോഡിൽ ഗതാഗത കുരുക്ക് ഇനിയും രൂക്ഷമാകും മുൻപ് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ക്രിസ്തുമസ് -പുതുവത്സരം- പൊങ്കൽ ആഘോഷക്കാലമായതോടെ വിനോദസഞ്ചാരികളുടെ വൻതിരക്കാണ് പ്രദേശത്ത്.
മറയൂർ- മൂന്നാർ റോഡിൽ ലക്കം വെള്ളച്ചാട്ടത്തിൽ എത്തുന്നവരുടെ വാഹനങ്ങളും ഇരവികുളം ദേശീയോദ്യാനത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനവും റോഡിനിരുവശങ്ങളിലുമായി നിർത്തിയിടുമ്പോൾ ഗതാഗതക്കുരുക്ക് വർധിക്കുകയാണ്. വർഷങ്ങളായി അവധി ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അറിയാമായിട്ടും പരിഹാരനടപടി സ്വീകരിക്കാത്തതാണ് പ്രശ്നം വഷളാക്കുന്നത്. മറയൂർ ഭാഗത്ത് നിന്നും അടിയന്തര സാഹചര്യത്തിൽ ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസും മറ്റുവാഹനങ്ങളും ഇരവികുളം ദേശീയോദ്യാന കവാടത്തിൽ എത്തുമ്പോൾ മണിക്കൂറുകൾ കുരുങ്ങാറുണ്ട്. അഞ്ച് വർഷം മുൻപ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോവിൽക്കടവ് സ്വദേശി എ. സുന്ദരത്തെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. മേഖലയിൽ അടിയന്തരമായി വാഹനപാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നാണ്ആവശ്യം.
മറയൂർ- ചിന്നാർ മേഖലയിൽ പകൽസമയത്തും കാട്ടാനകൾ
മറയൂർ: മറയൂർ- ഉദുമൽപേട്ട പാതയിൽ വന്യജീവി സങ്കേതങ്ങൾക്കുള്ളിലൂടെ കടന്നു പോകുമ്പോൾ വന്യമൃഗ സാന്നിധ്യം പതിവാണ്. എന്നാൽ ഇപ്പോൾ പകൽ സമയത്തും ചിന്നാർ വന്യജീവി സങ്കേതത്തിലും ആനമല കടുവ സങ്കേതത്തിലും കാട്ടാനകൾ റോഡ് വശങ്ങളിലും നടുറോഡിലുമായി കാണപ്പെടുന്നത് യാത്രക്കാരടക്കമുള്ളവർക്ക് ആശങ്ക വിതക്കുന്നു.
ഒരാഴ്ചക്ക് മുൻപ് ചിന്നാർ അതിർത്തിയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ എത്തിയ ഒന്നരക്കൊമ്പൻ എന്ന കാട്ടാന ചെക്ക് പോസ്റ്റിലെത്തി കമ്പികളും ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ പുറകുവശത്തെ മതിലും ഭാഗികമായി തകർത്തു. പകൽ സമയത്ത് കാട്ടാനകളെ കാണുമ്പോൾ വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തി കാണാനും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും പ്രകോപനത്തിനിടയാക്കുന്നുണ്ട്.
കഴിഞ്ഞദിവസം വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒറ്റയാൻ പാഞ്ഞടുത്തപ്പോൾ തലനാരിഴക്കാണ് ഒട്ടേറെ പേർ രക്ഷപ്പെട്ടത്. ചിന്നാർ വനമേഖലയിൽ കാണുന്ന കാട്ടാനകൾ ഉപദ്രവത്തിന് മുതിരാറില്ല.
യാത്രക്കിടെ റോഡ് വശങ്ങളിൽ തന്നെ ഉണ്ടായാലും പരമാവധി ഒതുങ്ങി കൊടുക്കുന്നതാണ് ഇവിടെയുള്ള കാട്ടാനകളുടെ പതിവ്. എങ്കിലും ഈ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
പകൽ സമയത്ത് കാട്ടാനകളെ കാണുമ്പോൾ വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തി കാണാനും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും പ്രകോപനത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞദിവസം വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒറ്റയാൻ പാഞ്ഞടുത്തപ്പോൾ തലനാരിഴക്കാണ് ഒട്ടേറെ പേർ രക്ഷപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.