ഒന്നരക്കൊമ്പൻ പകൽസമയത്തും റോഡിൽതന്നെ; ഭീതിയോടെ യാത്രക്കാർ
text_fieldsമറയൂർ: മറയൂർ -ചിന്നാർ റോഡിൽ മൂന്ന് ദിവസമായി രാത്രിയിൽ റോഡിലൂടെ നടന്ന് ഗതാഗതം തടസ്സപ്പെടുത്തുന്ന ഒന്നരക്കൊമ്പൻ എന്ന കാട്ടാന വെള്ളിയാഴ്ച പകലും റോഡിൽ നിലയുറപ്പിച്ചത് യാത്രക്കാരെ ഭയപ്പെടുത്തി. ഇതോടെ റോഡിലൂടെ യാത്ര ഭാഗികമായി തടസ്സപ്പെട്ടു. അന്തർ സംസ്ഥാന പാതയായ മറയൂർ ഉദുമൽപേട്ട എസ്എച്ച് 17ലാണ് കൂടുതലും ആനകളെ കണ്ടുവരുന്നത് . തമിഴ്നാട് അതിർത്തി വനമേഖലയിലെ ആനമല കടുവ സാങ്കേതം മേഖലയിലാണ്.
എന്നാൽ വല്ലപ്പോഴുമാണ് മറയൂർ മുതൽ ചിന്നാർ വരെയുള്ള ചിന്നാർ വന്യജീവി സങ്കേതത്തിലെ മലഞ്ചെരുവിലൂടെ പോകുന്ന റോഡിൽ കാട്ടാനകളെ കാണുന്നത്. ഈ ഭാഗത്ത് ആനകൾ ഉണ്ടായാൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്യും. ഒരു വശം മലഞ്ചെരിവും മറ്റൊരുവശം കൊക്കയുമാണ്. കഴിഞ്ഞ രാത്രി ഒന്നരക്കൊമ്പൻ ജെല്ലി മലഭാഗത്ത് റോഡിലൂടെ നടന്നു നീങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറുകളോളം ഗതാഗതം മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.