ആദിവാസിക്കുടികളിൽ കാർഷിക ആവശ്യത്തിനായി ജലസംഭരണികൾ
text_fieldsമറയൂർ: കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനികളിൽ കൃഷിയിടങ്ങൾ നനക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും നബാർഡിെൻറയും മറയൂർ പഞ്ചായത്തിെൻറയും വനം വകുപ്പിെൻറയും സഹകരണത്തോടെ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ജലസംഭരണികൾ നിർമിച്ചു.
നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാർ നായർ ഉദ്ഘാടനം ചെയ്തു. മലമടക്കുകളിലെ അരുവികളിൽനിന്നും ഉറവകളിൽനിന്നും വെള്ളം ടാങ്കുകളിൽ എത്തിച്ച് കൃഷിയിടങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.അന്യം നിന്നുപോയ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹനവും അതിെൻറ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഉദ്ഘാടനവും തായണ്ണൻകുടിയിൽ അദ്ദേഹം നിർവഹിച്ചു. മറയൂർ പഞ്ചായത്തിലും അടിമാലി പഞ്ചായത്തിലുമുള്ള 293 കുടുംബങ്ങളെ ഏകോപിപ്പിച്ചാണ് വാല്യൂ ചെയിൻ മില്ലറ്റ് പ്രോജക്ട് നടത്തുന്നത്.
മറയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വില്ലേജ് പ്ലാനിങ് കമ്മിറ്റി മീറ്റിങ്ങിൽ സ്വയം തൊഴിൽ കണ്ടെത്താനും വരുമാന വർധനക്കുമായി മറയൂർ ആദിവാസിക്കുടികളിൽ ലഭിക്കുന്ന ചുറ്റിന്തുകൾ ഉപയോഗിച്ച് ബ്രാൻഡഡ് ചൂലുകൾ ഉൽപാദിപ്പിക്കാനും മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിൽ എത്തിക്കാനുമായി ഏഴു ലക്ഷം രൂപ അനുവദിച്ചു. മറയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ അരുൾജ്യോതി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമോൻ തോമസ്, ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി എക്സി. ഡയറക്ടർ ഫാ. മാത്യു തടത്തിൽ, നബാർഡ് ഉദ്യോഗസ്ഥരായ റോഷൻ, ജില്ല വികസന മാനേജർ അജീഷ് ബാലു, പഞ്ചായത്ത് അംഗം തങ്കം പരമശിവൻ, വില്ലേജ് പ്ലാനിങ് കമ്മിറ്റി പ്രസിഡന്റ് സൂര്യൻ, പ്രോജക്ട് മാനേജർ സിബി തോമസ് കുടികളിലെ കാണിമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.