വനത്തിൽ ജീവികൾക്ക് അതിജീവനമൊരുക്കി ജീവനക്കാർ
text_fields1. മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനസംരക്ഷണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ശ്രമദാനമായി
വന്യമൃഗങ്ങൾക്ക് ജലസ്രോതസ്സ് ഒരുക്കിയപ്പോൾ 2. മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കരിമുട്ടി കോരക്കടവ് ഭാഗത്ത്
മറയൂർ സ്റ്റേഷൻ സ്റ്റാഫും വാച്ചർമാരും ചേർന്ന് വന്യജീവികൾക്ക് ദാഹജലം നൽകുന്നതിനായി ചെക്ക് ഡാം നിർമിച്ചപ്പോൾ
മറയൂർ: ചന്ദന ഡിവിഷനിലെ വനത്തിനുള്ളിൽ വേനലിൽ വന്യമൃഗങ്ങൾക്ക് അതിജീവിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അധ്വാനം. വന്യമൃഗങ്ങൾക്കായി വനത്തിലെ ചെക്ക് ഡാമുകൾ ശുചീകരിച്ചും പുതിയ കുളങ്ങൾ നവീകരിച്ചും തടയണകൾ നിർമിച്ചുമാണ് ജീവനക്കാർ വന്യ മൃഗങ്ങൾക്ക് ശുദ്ധജലമടക്കം ഒരുക്കുന്നത്. മറയൂർ- കാന്തല്ലൂർ റേഞ്ചുകളിലായി വണ്ണന്തറ, നാച്ചിവയൽ, കരിമുട്ടി, വനം പ്രദേശത്ത് മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കരിമുട്ടി കോരക്കടവ് ഭാഗത്ത് മറയൂർ സ്റ്റേഷൻ സ്റ്റാഫും വാച്ചർമാരും ചേർന്നാണ് ചെക്ക് ഡാം നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തുന്നത്.
വണ്ണാൻതുറ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും വാച്ചേഴ്സും ചേർന്ന് ശാന്തിവനം ഭാഗത്തുള്ള ചെക്ക് ഡാം വൃത്തിയാക്കുന്ന ജോലി ദിവസങ്ങളായി തുടരുകയാണ്. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇല്ലിക്കാട് ഭാഗത്ത് സ്റ്റേഷൻ സ്റ്റാഫും വാച്ചർമാരും ചേർന്ന് പുതിയ ബ്രഷ് വുഡ് ചെക്ക് ഡാം നിർമിക്കുകയും ഉണ്ടായിരുന്ന ചെക്ക് ഡാം വൃത്തിയാക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.