Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightസഞ്ചാരികളെത്തി...

സഞ്ചാരികളെത്തി തുടങ്ങി; അകലം പാലിച്ച്​ കാന്തല്ലൂർ

text_fields
bookmark_border
സഞ്ചാരികളെത്തി തുടങ്ങി; അകലം പാലിച്ച്​ കാന്തല്ലൂർ
cancel
camera_alt

വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും നി​യ​ന്ത്ര​ണം തു​ട​രു​ന്ന​തി​നാ​ല്‍ അ​ട​ച്ച ആ​ന​ക്കോ​ട്ട പാ​ര്‍ക്ക്

മ​റ​യൂ​ര്‍: കാ​ന്ത​ല്ലൂ​രി​െൻറ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ തു​ട​ര്‍ന്ന് നാ​ട്ടു​കാ​ർ അ​ക​ലം പാ​ലി​ക്കു​ന്നു.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്​ തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് കാ​ന്ത​ല്ലൂ​രി​ൽ എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, പു​റ​ത്ത് നി​ന്നെ​ത്തു​ന്ന​വ​ര്‍ക്ക് താ​മ​സ സൗ​ക​ര്യം ന​ല്‍കാ​ന്‍ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ ത​യാ​റാ​കാ​ത്ത​ത് മൂ​ലം സ​ന്ദ​ര്‍ശ​ക​ർ കാ​ഴ്​​ച​ക​ൾ ക​ണ്ട്​ മ​ട​ങ്ങു​ക​യാ​ണ്. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പു​ല​ര്‍ത്തു​ന്ന​ത്.

കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്ന ആ​ന​ക്കോ​ട്ട പാ​ര്‍ക്ക്, മ​റ​യൂ​ര്‍ ചി​ള്‍ഡ്ര​ന്‍സ് പാ​ര്‍ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismtravelKanthalloor
Next Story