വൈദ്യുതി കാത്ത് മറയൂരിലെ ആദിവാസിക്കുടികൾ
text_fieldsമറയൂര്‍: മേഖലയില്‍ വൈദ്യുതി എത്താത്ത ആദിവാസിക്കുടികൾ ഇനിയുമേറെ. മറയൂര്‍ പഞ്ചായത്തിലെ തായണ്ണന്‍കുടി, ആലാംപെട്ടി, മുളകാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളകല്ല്, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, പാലപ്പെട്ടി എന്നിവ ഉള്‍പ്പെടെ കുടികൾക്കാണ് വൈദ്യുതി ഇപ്പോഴും സ്വപ്നമായി തുടരുന്നത്.
മറയൂരില്‍ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സബ്സ്റ്റേഷന് സ്ഥാപിച്ച് പ്രസരണം തുടങ്ങിയിട്ടുണ്ട്. ഇതോടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധ്യതയേറി.
എന്നാൽ, മേഖലയില്‍ ഒട്ടേറെ ആദിവാസിക്കുടികളില്‍ ഇനിയും വൈദ്യുതി എത്താത്തതിനാൽ ഓണ്‍ലൈന്‍ ക്ലാസുകളടക്കം മുടങ്ങി. ആദിവാസിക്കുടികളെല്ലാം വനാന്തര ഭാഗങ്ങളിലായതിനാല്‍ വൈദ്യുതി എത്തിക്കാൻ വനംവകുപ്പാണ് തടസ്സം നില്‍ക്കുന്നതെന്ന് പറയുന്നു. എന്നാല്‍, ബന്ധപ്പെട്ടവർ മനസ്സുവെച്ചാൽ വനാവകാശ നിയമപ്രകാരം വൈദ്യുതി ലഭ്യമാക്കാം. വൈദ്യുതി എത്തിക്കുന്നതിന് തങ്ങളുടെ ഭാഗത്ത് തടസ്സങ്ങളില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
ലോക്ഡൗണിന് മുമ്പ് സ്കൂളില്‍ നേരിട്ടെത്തി പഠിച്ചുവന്ന ആദിവാസികളില്‍ ഒട്ടേറെപ്പേര്‍ ഉന്നത വിദ്യാഭ്യാസം വരെ നേടിയിട്ടുണ്ട്.
ഇപ്പോള്‍ സ്കൂള്‍ തുറക്കാതെ പഠനം മുടങ്ങിയതോടെ വൈദ്യുതിയുടെയും മൊബൈൽ റേഞ്ചിെൻറയും പ്രശ്നങ്ങൾ ഉള്ളതിനാല്‍ പഠിക്കാനും സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടാനും കഴിയാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.